Thursday, April 25, 2024
HomeMalayalamബിരുദാനന്തര ബിരുദം പൂർത്തിയാക്കിയതിന്റെ സന്തോഷത്തിൽ ബ്രൂസിലി ബിജി

ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയതിന്റെ സന്തോഷത്തിൽ ബ്രൂസിലി ബിജി

ടോവിനോ തോമസ് നായകനായെത്തിയ ബേസിൽ സംവിധാനം ചെയ്ത മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു മിന്നൽ മുരളി . ചിത്രത്തിലെ ബ്രൂസിലി ബിജി എന്ന കഥാപാത്രം ചെയ്ത താരമായിരുന്നു ഫെമിന ജോർജ്.

ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയതിന്റെ സന്തോഷം കുറിച്ച് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്, ബിരുദ ദാന ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് എത്തിയ നടി ഫെമിന ജോർജിന് നിരവധിപേരാണ് ആശംസകൾ നൽകിയത്. സെന്റ് തെരേസാസ് കോളജിലാണ് ഫെമിന എം.കോം പൂർത്തിയാക്കിയത്. കഴിഞ്ഞ ദിവസം കോളജിൽ വച്ചു നടന്ന ചടങ്ങിൽ ഫെമിന ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയ ചിത്രങ്ങളായിരുന്നു താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. മിന്നൽ മുരളി പൂർത്തിയായി കോവിഡ് വ്യാപനം മൂലം രണ്ടുവർഷക്കാലം റിലീസ് നീണ്ടുപോയ ഇടവേളയിലാണ് ഫെമിന മാസ്റ്റേഴ്സിനായി ചേർന്നത് എന്നും കുറിച്ചിട്ടുണ്ട്.

ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന സമയത്ത് ആയിരുന്നു ചിത്രത്തിലേക്കുള്ള ഓഡിഷൻ വന്നത്. അങ്ങനെയായിരുന്നു താരം ചിത്രത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്, ഒരു മുഴുനീള കഥാപാത്രം തന്നെയായിരുന്നു താരത്തിന് ലഭിച്ചതും. ആദ്യ ചിത്രം തന്നെ ഇത്രയേറെ ശ്രദ്ധനേടിയതിൽ അഭിമാനമുണ്ടെന്നും സന്തോഷമുണ്ടെന്നും താരം അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments