മഞ്ജു വിഷ്ണു, സണ്ണി ലിയോൺ ചിത്രം ” ജിന്ന” യുടെ ടീസർ റിലീസ് ചെയ്തു

സൂപ്പർ താരം മഞ്ജു വിഷ്ണു, ബോളിവുഡ് താരം സണ്ണി ലിയോൺ, പായൽ രജ്പുത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൂര്യ സംവിധാനം ചെയ്യുന്ന ” ജിന്ന ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റീലീസായി. എവിഎ എന്റർടൈൻമെന്റ്, ട്വന്റി ഫോർ ഫ്രെയിംസ് ഫാക്ടറി എന്നിവയുടെ ബാനറിൽ മഞ്ജു വിഷ്ണു നിർമ്മിച്ച് ഡോ എം മോഹൻ ബാബു അവതരിപ്പിക്കുന്ന “ജിന്ന” ഇതിനോടകം തന്നെ പ്രേക്ഷകരിൽ ഏറേ ആവേശമുയർത്തി കഴിഞ്ഞു.

‘ജിന്ന’യ്ക്ക് ഒരു വലിയ ചരിത്രം പറയാനുണ്ടെന്ന് നിർമ്മാതാവും എഴുത്തുകാരനുമായ കോന വെങ്കട്ട് പറഞ്ഞു. “ജിന്ന’ എന്റെ ഹൃദയത്തോട് വളരെ അടുത്താണ്. ടീസറിൽ പ്രേക്ഷകർ കണ്ടത് ഒരു മഞ്ഞുമലയുടെ ഒരു നുറുങ്ങ് മാത്രമാണ്. സിനിമ നിങ്ങളുടെ ഹൃദയത്തെയും ആത്മാവിനെയും സ്പർശിക്കും”പായൽ രജ്പുത് പറഞ്ഞു. “സ്നേഹം ഒരു സാർവത്രിക ഭാഷയാണെന്ന് വളരെയധികം ഞാൻ മനസ്സിലാക്കുന്നു. ഈ സിനിമയിലെ മുഴുവൻ ടീമും ഒരു കുടുംബം പോലെയായിരുന്നു എന്നത് അദ്ഭുതകരമായിരുന്നു. അത്തരമൊരു അനുഭവം മുമ്പ് എനിക്കുണ്ടായിട്ടില്ല. എല്ലാവരും വളരെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. സൗത്ത് ഇൻഡസ്ട്രി എന്നോട് വളരെയേറേ സ്നേഹം പ്രകടിപ്പിക്കുന്നുണ്ട്. വരും വർഷങ്ങളിലും ഞാൻ കൂടുതൽ സിനിമകൾ ചെയ്യുമെന്ന് പ്രതീക്ഷിക്കാം” സണ്ണി ലിയോണിന്റെ വാക്കുകൾ.

“പ്രേക്ഷകർക്ക് വേണ്ടിയാണ് ഞങ്ങൾ നടന്മാർ സിനിമ ചെയ്യുന്നത്. സിനിമ കാണാൻ തിയേറ്ററുകളിൽ എത്തുന്ന പ്രേക്ഷകരില്ലെങ്കിൽ നമ്മൾ അഭിനേതാക്കളല്ല. ‘ജിന്ന’ എന്റെ ഹൃദയത്തോട് വളരെ അടുത്താണ്. ചെയ്യുന്ന ഓരോ സിനിമയ്ക്കും വേണ്ടി ഞങ്ങൾ കഠിനാധ്വാനം ചെയ്യാറുണ്ട്, എന്നാൽ ‘ജിന്ന’യ്ക്ക് കൂടുതൽ പ്രാധാന്യമുണ്ടെനിക്ക്. അതിൽ പ്രധാനപ്പെട്ട കാര്യം, എന്റെ പ്രിയപ്പെട്ട പെൺമക്കൾ ‘അരിയാനയും വിവിയാനയും അവരുടെ ശബ്ദം നൽകി സിനിമയിൽ അഭിനയിച്ചുവെന്നതാണ്.”ജിന്ന’യ്ക്ക് അസാധാരണമായ കോമഡിയുണ്ട്.
ബിഗ് സ്‌ക്രീനിൽ പ്രേക്ഷകർക്ക് ഒരു ദൃശ്യ വിരുന്നായിരിക്കും ‘ജിന്ന’ ” മഞ്ജു വിഷ്ണു പറഞ്ഞു.

ഛായാഗ്രഹണം ചോട്ടാ കെ നായിഡു നിർവ്വഹിക്കുന്നു.സംഗീതം-അനൂപ് റൂബൻസ്, എഡിറ്റർ-ചോട്ടാ കെ പ്രസാദ്. ഒരു പാൻ ഇന്ത്യൻ സിനിമയായ ” ജിന്ന” മലയാളത്തിലും ഉടൻ പ്രദർശനത്തിനെത്തും. പി ആർ ഒ-എ എസ് ദിനേശ്, ശബരി.

Hot this week

Sanuja Somanath

Sanuja Somanath (Sanju Somanath) Actress Photos Stills Gallery Sanuja Somanath...

Nikhila Vimal

Nikhila Vimal Actress Photos Stills Gallery Nikhila Vimal  Photos including...

Nayanthara Chakravarthy

Nayanthara Chakravarthy Actress Photos Stills Gallery | Actress Nayanthara...

Jewel Mary

Jewel Mary Photos Stills Gallery | Actress Jewel Mary...

Esther Anil

Esther Anil Photos Stills Gallery | Actress Esther Anil...

Topics

പോരാട്ടത്തിന് ഭൈരവനും ബുജ്ജിയും; കൽക്കിയുടെ സ്പെഷ്യൽ അനിമേഷൻ ട്രെയിലർ പ്രൈമം വിഡിയോയിൽ, ആഘോഷമാക്കി അണിയറപ്രവർത്തകർ

വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് - നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന...

ഹന്നാ അലക്സാണ്ടറായി ഹന്നാ റെജി കോശി; ‘ഡിഎൻഎ’യിലെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്, ചിത്രം ജൂൺ 14-ന് തീയറ്ററുകളിലേക്ക്

കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്‌, ഉപ്പുകണ്ടം...

പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രവുമായി എന്‍ടിആര്‍

ആരാധകരെ പിറന്നാള്‍ ദിനത്തില്‍ ആവേശം കൊള്ളിച്ചുകൊണ്ട് ആര്‍ആര്‍ആര്‍ താരം എന്‍ടിആറിന്റെ പുതിയ...

‘ഭയം പതിയിരിക്കുന്ന ഗാനം; ദേവര പാര്‍ട്ട്‌ 1-ലെ ‘ഫിയര്‍ സോങ്ങ്’ പുറത്ത്

കൊരട്ടല ശിവയുടെ എൻടിആർ ചിത്രം ദേവര പാര്‍ട്ട്‌ 1-ലെ ആദ്യ ഗാനം...

ആരാണ് ബുജ്ജി? കല്‍ക്കി 2898 എഡിയിലെ പുതിയ കഥാപാത്രം മേയ് 22-ന്

പ്രേക്ഷകര്‍ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കല്‍ക്കി 2898 എഡി. പ്രഭാസ്,...

നായിക ചിന്നു ചാന്ദ്നി; പുതിയ നായകനെ അവതരിപ്പിച്ച് ‘വിശേഷം’ ടീസർ

സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ...

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ...
spot_img

Related Articles

Popular Categories

spot_imgspot_img