Friday, March 29, 2024
HomeMalayalamഅനുഭവങ്ങളുടെ കനൽവരമ്പു കടന്ന് പുതിയ വഴികളിലേക്ക്!!! അമൃതയെ ചേർത്തുപിടിച്ച് ഗോപിസുന്ദർ

അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് പുതിയ വഴികളിലേക്ക്!!! അമൃതയെ ചേർത്തുപിടിച്ച് ഗോപിസുന്ദർ

പിന്നണി ഗാന രംഗത്ത് സജീവമായ ഗായിക അമൃത സുരേഷിൻറെ ഏറ്റവും പുതിയ പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ ശ്രദ്ധേയമാകുന്നത് .മലയാളത്തിലെയും തെന്നിന്ത്യയുടെയും പ്രിയപ്പെട്ട മ്യൂസിക് ഡയറക്ടർ ഗോപീസുന്ദറിന് ഒപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത് . ഗോപീസുന്ദറും അമൃതയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട് .രണ്ടുപേരും ഒരേ വരികളാണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത് ,ഇതിനു താഴെ നിരവധിപേരാണ് ആശംസകളും നൽകിയിരിക്കുന്നത്. ഇരുവരും പോസ്റ്റിൽ എഴുതിയ വരികൾ ഇങ്ങനെയാണ്.

”പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച്
അനുഭവങ്ങളുടെ കനൽവരമ്പു കടന്ന്
കാലവും കാറ്റും പുതിയ വഴികളിലേക്ക്… ‘: രണ്ടുപേരും എഴുതിയിരിക്കുന്നത് ഒരേ ചിത്രങ്ങളും വരികളും ആയതുകൊണ്ട് തന്നെ ആരാധകർക്കും നിരവധി സംശയങ്ങൾ ഉയർന്നിരിക്കുകയാണ്. താഴെ ബിഗ് ബോസ് ലൂടെ പ്രിയങ്കരിയായ അമൃതയുടെ അടുത്ത സുഹൃത്തായ അപർണ എഴുതിയ വരികളും ആരാധകരെ സംശയത്തിലാക്കി. അർണയ്ക്ക് നന്ദി പ്രകടിപ്പിച്ചു കൊണ്ട് അമൃതയും രംഗത്തെത്തി.

അടുത്തകാലത്ത് അമൃതാ സുരേഷ് ഗോപി സുന്ദറിന് ഒപ്പമുള്ള നിരവധി ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട് ,ഇതിനിടയ്ക്ക് അഭയയുടെ ചിത്രങ്ങൾ ഗോപിസുന്ദർ സോഷ്യൽ മീഡിയയിൽ നിന്നും മാറ്റിയിട്ടുണ്ട്.എന്തായാലും ഇരുവരും ആരാധകരുടെ സംശയത്തിന് മറുപടി തന്നിട്ടില്ല. ഇന്നാണ് അഭയയുടെ പിറന്നാൾ ദിവസം ,താരം സോഷ്യൽ മീഡിയയിലൂടെ ജന്മദിനാഘോഷം പങ്കുവയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments