Friday, May 10, 2024
HomeMalayalamFilm Newsപ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം 'ഹനു-മാൻ'ലെ പുതിയ ​ഗാനം 'ശ്രീരാമദൂത സ്‌തോത്രം' ! കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്...

പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ലെ പുതിയ ​ഗാനം ‘ശ്രീരാമദൂത സ്‌തോത്രം’ ! കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ​ഗോകുലം മൂവീസ്

തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’ലെ ‘ശ്രീരാമദൂത സ്‌തോത്രം’ എന്ന ​ഗാനം പുറത്തുവിട്ടു. ഗൗരഹരി, അനുദീപ് ദേവ്, കൃഷ്ണ സൗരഭ് എന്നിവർ സം​ഗീതം പകർന്ന ​ഗാനം സായി ചരൺ ഭാസ്‌കരുണി, ലോകേശ്വർ എദാര, ഹർഷവർദ്ധൻ ചാവലി എന്നിവർ ചേർന്നാണ് ​ആലപിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബി​ഗ് ഫിലിംസ്.

ശ്രീമതി ചൈതന്യ അവതരിപ്പിക്കുന്ന ‘ഹനു-മാൻ’ പ്രൈംഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയാണ് നിർമ്മിക്കുന്നത്. അമൃത അയ്യർ നായികയായ് എത്തുന്ന ചിത്രത്തിൽ വിനയ് റായിയാണ് പ്രതിനായകൻ. വരലക്ഷ്മി ശരത്കുമാർ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ഗെറ്റപ്പ് ശ്രീനു, സത്യ, രാജ് ദീപക് ഷെട്ടി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിന്റെ ട്രെയിലറിന് തകർപ്പൻ പ്രതികരണം ലഭിച്ചതോടെ വൻ പ്രതീക്ഷയോടെ പ്രേക്ഷകർ നോക്കികാണുന്ന സിനിമയാണിത്. ചിത്രത്തിന്റെതായ് നേരത്തെ പുറത്തുവിട്ട മൂന്ന് ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ നാലാമത്തെ സിം​ഗിളായ ശ്രീരാമദൂത സ്‌ത്രോത്രവും പ്രേക്ഷക ഹൃദയം കീഴടക്കിയിരിക്കുകയാണ്.

പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ആദ്യ ഭാഗമായ ‘ഹനു-മാൻ’ സൂപ്പർഹീറോ ഹനുമാൻനെ കേന്ദ്രീകരിച്ചാണ് ഒരുക്കുന്നത്. ‘അഞ്ജനാദ്രി’ എന്ന സാങ്കൽപ്പിക സ്ഥലത്താണ് സിനിമ പ്രധാനമായും സജ്ജീകരിച്ചിരിക്കുന്നത്. അസ്രിൻ റെഡ്ഡി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും വെങ്കട്ട് കുമാർ ജെട്ടി ലൈൻ പ്രൊഡ്യൂസറും കുശാൽ റെഡ്ഡി അസോസിയേറ്റ് പ്രൊഡ്യൂസറുമായി എത്തുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ശ്രീനാഗേന്ദ്ര തങ്കാലയാണ്. തെലുങ്ക്, ഹിന്ദി, മറാത്തി, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയൻ, ചൈനീസ്, ജാപ്പനീസ് തുടങ്ങി നിരവധി ഇന്ത്യൻ ഭാഷകളിലായി 2024 ജനുവരി 12ന് ചിത്രം തിയറ്ററുകളിലെത്തും.

ഛായാഗ്രാഹണം: ദാശരധി ശിവേന്ദ്ര, ചിത്രസംയോജനം: സായിബാബു തലാരി, തിരക്കഥ: സ്‌ക്രിപ്റ്റ്‌സ്‌വില്ലെ, വസ്ത്രാലങ്കാരം: ലങ്ക സന്തോഷി, പിആർഒ: ശബരി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments