Sunday, May 5, 2024
HomeMalayalamFilm Newsപ്രശാന്ത് വർമ്മയുടെ സൂപ്പർഹീറോ ചിത്രം 'ഹനു-മാൻ' ! ട്രെയിലർ പുറത്തിറങ്ങി

പ്രശാന്ത് വർമ്മയുടെ സൂപ്പർഹീറോ ചിത്രം ‘ഹനു-മാൻ’ ! ട്രെയിലർ പുറത്തിറങ്ങി

തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’ന്റെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ട്രെയിലർ പുറത്തിറങ്ങി. ട്രെയിലറിലെ ഓരോ ഫ്രെയ്മിലും പ്രശാന്ത് വർമ്മയുടെ പ്രയത്‌നങ്ങൾ കാണാം. അത്ഭുതകരമായ ഒരു പ്രപഞ്ചമാണ് അദ്ദേഹം സൃഷ്ടിച്ചിരിക്കുന്നത്. അത് കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. സയൻസും ആത്മീയതയും ഇടകലർത്തിയുള്ള സമർത്ഥമായ കഥപറച്ചിൽ സംവിധായകന്റെ കഴിവ് വെളിപ്പെടുത്തുന്നു.

പ്രശാന്ത് വർമ്മയുടെ സിനിമാറ്റിക് യൂണിവേഴ്‌സിൽ നിന്നുള്ള ആദ്യ ചിത്രമാണിത്. ശ്രീമതി ചൈതന്യ അവതരിപ്പിക്കുന്ന ഈ ചിത്രം പ്രൈംഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയാണ് നിർമ്മിക്കുന്നത്. അഖണ്ഡഭാരതത്തിന്റെ ഇതിഹാസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ഈ ചിത്രം ഒരു ഫാന്റസി ലോകത്തേക്കാണ് നമ്മെ കൊണ്ടുപോകുന്നത്.

അഞ്ജനാദ്രിയുടെ യഥാർത്ഥ സൗന്ദര്യം ഹനുമാൻ കുന്നിലാണ്. അവിടെ മുകളിൽ നിന്ന് വെള്ളം വീഴുന്ന ഒരു വലിയ ഹനുമാൻ പ്രതിമയുണ്ട്. “യഥോ ധർമ്മ തതോ ഹനുമാ… യഥോ ഹനുമാ തതോ ജയ…”, അതായത് എവിടെ ഹനുമാൻ ഉണ്ടോ അവിടെ വിജയമുണ്ട്.

മഹാശക്തികൾ നേടുകയും ലോകത്തെ രക്ഷിക്കാനുള്ള ചുമതല ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു അധഃസ്ഥിതന്റെ വേഷമാണ് തേജ സജ്ജ അണിഞ്ഞിരിക്കുന്നത്. ശരീരഭാഷയിലൂടെ തന്റെ കഥാപാത്രത്തെ മികച്ച രീതിയിൽ അദ്ദേഹം അവതരിപ്പിക്കുന്നു. തേജയുടെ സഹോദരിയായി വരലക്ഷ്മി ശരത്കുമാർ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ വിനയ് റായ് പ്രതിനായകന്റെ വേഷത്തിൽ എത്തുന്നു. ഗെറ്റപ്പ് ശ്രീനു, സത്യ, രാജ് ദീപക് ഷെട്ടി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ദാശരധി ശിവേന്ദ്ര ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ഹരി ഗൗര, അനുദീപ് ദേവ്, കൃഷ്ണ സൗരഭ് എന്നിവർ ചേർന്നാണ് സംഗീതം പകരുന്നത്.

തെലുങ്ക്, ഹിന്ദി, മറാത്തി, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയൻ, ചൈനീസ്, ജാപ്പനീസ് തുടങ്ങി നിരവധി ഇന്ത്യൻ ഭാഷകളിലായി 2024 ജനുവരി 12 സംക്രാന്തി ദിനത്തിൽ ചിത്രം തിയറ്ററുകളിലെത്തും.

അസ്രിൻ റെഡ്ഡി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും വെങ്കട്ട് കുമാർ ജെട്ടി ലൈൻ പ്രൊഡ്യൂസറും കുശാൽ റെഡ്ഡി അസോസിയേറ്റ് പ്രൊഡ്യൂസറുമായി എത്തുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ശ്രീനാഗേന്ദ്ര തങ്കാലയാണ്.

തിരക്കഥ: സ്‌ക്രിപ്റ്റ്‌സ്‌വില്ലെ, ചിത്രസംയോജനം: സായിബാബു തലാരി, വസ്ത്രാലങ്കാരം: ലങ്ക സന്തോഷി, പിആർഒ: ശബരി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments