Friday, December 2, 2022
HomeMalayalamFilm Newsആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ട്രയിലറുമായി 'ഹയ'

ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ട്രയിലറുമായി ‘ഹയ’

ആകാംക്ഷ ജനിപ്പിക്കുന്ന ദൃശ്യ ശകലങ്ങളോടെ കാംപസ് മ്യൂസിക്കൽ ത്രില്ലർ ‘ ഹയ’ യുടെ ട്രെയിലർ പുറത്തിറങ്ങി. ചലച്ചിത്ര താരം മമ്മൂട്ടിയാണ് ഫേസ് ബുക്ക് പേജിലൂടെ ട്രയിലർ റിലീസ് ചെയ്തത്. പ്രണയമുഹൂർത്തങ്ങളുടെയും രസകരമായ കാംപസ് ലൈഫിന്റെയും ദൃശ്യങ്ങളോടെയാണ് ട്രെയിലറിന്റെ തുടക്കം. എന്നാലത് പൊടുന്നനെ ത്രില്ലർ സ്വഭാവമാർജ്ജിക്കുകയും സംഘർഷഭരിതമാകുകയും ചെയ്യുന്നു. സംഭവബഹുലമാണ് സിനിമയെന്ന സൂചന ട്രെയിലർ നൽകുന്നുണ്ട്. സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോയുടെ ബാനറിൽ വാസുദേവ് സനലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശക്തമായ ഒരു സാമൂഹ്യ വിഷയം കൈകാര്യം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ ഹയ’. മാധ്യമപ്രവർത്തകനായ മനോജ് ഭാരതിയാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.

ഗുരു സോമസുന്ദരം നിർണായക വേഷത്തിലെത്തുന്ന ചിത്രത്തിൽ ശംഭു മേനോൻ, സോഷ്യൽ മീഡിയയിൽ ശ്രദ്ധേയരായ ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാർ എന്നിവർക്കൊപ്പം ഇരുപത്തിനാലോളം പുതുമുഖങ്ങളും അഭിനയിക്കുന്നു.

ഇന്ദ്രൻസ്, ജോണി ആന്റണി, ലാൽ ജോസ് , ശ്രീധന്യ, ശ്രീകാന്ത് മുരളി, ലയ സിംസൺ, കോട്ടയം രമേഷ്, ബിജു പപ്പൻ, ശ്രീരാജ്, സണ്ണി സരിഗ , വിജയൻ കാരന്തൂർ തുടങ്ങിയവരും അണിനിരക്കുന്നു. ‘ഹയ’യിലെ പുറത്തിറങ്ങിയ മൂന്നു ഗാനങ്ങളും ഇതിനകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ‘വെയിലേ’ എന്ന കാംപസ് ഗാനത്തിനും കള്ളുപാട്ടിനും പിന്നാലെ വന്ന ‘ കൂടെ’ ഗാനം മികച്ച ഫീൽ നൽകുന്ന ഒന്നാന്തരം ഗാനമെന്ന് അഭിപ്രായം നേടിയിട്ടുണ്ട്. മസാല കോഫി ബാൻഡിലെ വരുൺ സുനിലാണ് സംഗീതസംവിധാനം. സന്തോഷ് വർമ്മ, മനു മഞ്‌ജിത്, പ്രൊഫ.പി.എൻ. ഉണ്ണികൃഷ്ണൻ പോറ്റി, ലക്ഷ്മി മേനോൻ , സതീഷ് ഇടമണ്ണേൽ എന്നിവരാണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്. കെ.എസ്.ചിത്ര, ജുവൻ ഫെർണാണ്ടസ്, രശ്മി സതീഷ് , അസ്ലം അബ്ദുൽ മജീദ്, വരുൺ സുനിൽ ,ബിനു സരിഗ , എന്നിവരാണ് ഗായകർ.

ജിജു സണ്ണി ക്യാമറയും അരുൺ തോമസ് എഡിറ്റിഗും നിർവഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ -എസ്. മുരുഗൻ
പ്രൊഡക്ഷൻ കോ ഓർഡിനേറ്റർ -സണ്ണി തഴുത്തല.
ഫിനാൻസ് കൺട്രോളർ- മുരളീധരൻ കരിമ്പന
അസോ. ഡയറക്ടർ -സുഗതൻ
ആർട്ട് -സാബുറാം
മേയ്ക്കപ്പ്-ലിബിൻ മോഹൻ
സ്റ്റിൽസ് -അജി മസ്ക്കറ്റ്,
വി എഫ് എക്സ്- ലവകുശ,
ഡിജിറ്റൽ മാർക്കറ്റിംഗ് -എന്റർടൈൻമെന്റ് കോർണർ,
പി ആർ ഒ- വാഴൂർ ജോസ് , ആതിര ദിൽജിത്ത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments