മലയാളത്തിലെയും തമിഴിലെയും മുൻനിര നടിമാർ ഒരുമിച്ച് എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹെർ. കുറച്ചു ദിവസം മുന്നേ ആണ് ചിത്രത്തിൻറെ ടൈറ്റിൽ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഇപ്പോഴിതാ ചിത്രത്തിൻറെ പൂജയും കൊച്ചിയിൽ വെച്ച് നടന്നിരിക്കുകയാണ് .പൂജയിൽ മലയാളത്തിൻറെ പ്രിയങ്കരിയായ പാർവ്വതി തിരുവോത്ത് പങ്കെടുത്തിരുന്നു .പാർവതിയുടെ സ്റ്റൈലിഷ് ലുക്ക് ആയിരുന്നു പൂജയുടെ ഹൈലൈറ്റ്. ചിത്രത്തിലെ പ്രമുഖ താരങ്ങളും പൂജയിൽ പങ്കെടുത്തിരുന്നു.
പാർവ്വതിക്ക് പുറമേ ചിത്രത്തിൽ ഉർവശി ,ഐശ്വര്യ രാജേഷ്, ലിജോമോൾ ,രമ്യനമ്പീശൻ തുടങ്ങിയ താരങ്ങളും പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒരു സ്ത്രീയുടെ ജീവിതത്തിലെ വിവിധ വശങ്ങളെ അഞ്ച് സ്ത്രീകളുടെ കഥകൾകൊണ്ട് ബന്ധിപ്പിച്ചാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്.
ചിത്രത്തിന്‍റെ സംവിധാനം ലിജിൻ ജോസാണ്. നിർമാണം അനീഷ് എം. തോമസ് ആണ്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് അർച്ചന വാസുദേവ് ആണ് . ശാന്തയായി ഉര്‍വ്വശിയും രുചിയായി പാര്‍വതിയും രേഷ്മയായി രമ്യാ നമ്പീശനും അനാമിക ആയി ഐശ്വര്യ രാജേഷ് , അഭിനയ എന്ന എന്ന കഥാപാത്രത്തിൽ ലിജോമോൾ എന്നിവർ ചിത്രത്തിൽ അണിനിരക്കും. മറ്റു പ്രധാനപ്പെട്ട പുരുഷ കഥാപാത്രങ്ങൾ പ്രതാപ് പോത്തൻ ഗുരു സോമസുന്ദരം രാജേഷ് മാധവൻ തുടങ്ങിയവരാണ്. തിരുവനന്തപുരത്ത് മേയ് 7 ന് ചിത്രീകരണത്തിന് തുടക്കമാകും എന്നാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.