2022 ഏപ്രിൽ ചലച്ചിത്ര പ്രേമികൾക്ക് ആഘോഷത്തിലെ മാസമായിരിക്കും, ഈ വിഷുക്കാലത്ത് വമ്പൻ ചിത്രങ്ങൾ ബോക്‌സ് ഓഫീസിൽ മത്സരിക്കാനൊരുങ്ങുകയാണ്. മലയാള സിനിമയിലെ താര രാജാക്കന്മാരെ മാറ്റിനിർത്തിക്കൊണ്ട് ഇത്തവണ നമ്മുടെ തീയേറ്ററുകൾ കീഴടക്കുന്നത് അന്യഭാഷയിലേ നായകന്മാരും സിനിമകളും ആയിരിക്കും. ഷാഹിദ് കപൂറിന്റെ ജേഴ്‌സി, യഷിന്റെ കെജിഎഫ്: ചാപ്റ്റർ 2, ദളപതി വിജയ്‌യുടെ ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾ റിലീസിന് ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.സിനിമകളെക്കുറിച്ചുള്ള ആവേശമാണ് ഇപ്പോൾ എല്ലായിടത്തും ഉയരുന്നത്.
കേരളത്തിലുൾപ്പെടെ കളക്ഷനുകൾ വാരിക്കൂട്ടി വൻ വിജയം ആഘോഷിച്ച ‘RRR’ അതിന്റെ കളക്ഷനിൽ പതിയെ താഴുമ്പോൾ റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾക്ക് വലിയ പ്രതീക്ഷയാണ് ആരാധകർനൽകിയിരിക്കുന്നത് . ഷാഹിദിന്റെ സ്‌പോർട്‌സ് ഡ്രാമയും മറ്റ് രണ്ട് ആക്ഷൻ ചിത്രങ്ങളും ഒരേ ദിവസം തിയേറ്ററുകളിൽ റിലീസ് ചെയ്യുകയും ബോക്‌സ് ഓഫീസിൽ മത്സരിക്കുകയും ചെയ്യും.
മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്നത്
യഷ് നായകനായ KGF: ചാപ്റ്റർ 2 തന്നെയാണ്. ചിത്രം കന്നട ,തമിഴ് ,തെലുങ്ക് ,മലയാളം, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലേക്കാണ് റിലീസ് ചെയ്യുന്നത് .ഇതിൻറെ ആദ്യ ഭാഗത്തിന് നിരവധി പ്രശംസകൾ ആയിരുന്നു സിനിമാപ്രേമികൾ നൽകിയത്. അതേ പ്രതീക്ഷയോടെ തന്നെയാണ് രണ്ടാം ഭാഗവും കാണാൻ ആരാധകർ കാത്തിരിക്കുന്നത്. പുറത്തു നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന് ഏകദേശം രണ്ടു മണിക്കൂർ 48 മിനിട്ട് ദൈർഘ്യം ഉണ്ടാകും എന്നാണ് പറയുന്നത്. അതായത് ഏകദേശം മൂന്ന് മണിക്കൂർ തിയേറ്ററിൽ ആരാധകരെ ആവേശം കൊള്ളിക്കാൻ KGF: ചാപ്റ്റർ 2 ഒരുങ്ങുകയാണ്.ജേഴ്സി 2 മണിക്കൂറും 50 മിനിറ്റും റൺ ടൈം ആണെങ്കിൽ ബീസ്റ്റ് 2 മണിക്കൂറും 38 മിനുറ്റുമാണ് എന്നാണ് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്