Friday, April 19, 2024
HomeMalayalamFilm Newsഅപർണ്ണ ബാലമുരളി നായികയാവുന്ന 'ഇനി ഉത്തരം ': പൂജ കഴിഞ്ഞു

അപർണ്ണ ബാലമുരളി നായികയാവുന്ന ‘ഇനി ഉത്തരം ‘: പൂജ കഴിഞ്ഞു

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങിയ നടി അപർണ ബാലമുരളിയുടെ ഏറ്റവും പുതിയ മലയാള ചിത്രമാണ് ഇനി ഉത്തരം. അപർണ ബാലമുരളി, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രമാക്കി സുധീഷ് രാമചന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻറെ പൂജ കഴിഞ്ഞിരിക്കുകയാണ്. ഷൂട്ടിംഗ് കൊച്ചിയിൽ ആരംഭിച്ചു എന്നും അണിയറപ്രവർത്തകർ പുറത്തുവിടുന്നു. ചിത്രത്തിന്റ പൂജ ,ടൈറ്റിൽ ലോഞ്ച്, സ്വിച്ചോൺ ചടങ്ങിൽ പ്രമുഖ താരങ്ങളും പങ്കെടുത്തിരുന്നു.

മഹേഷിൻറെ പ്രതികാരം എന്ന ചിത്രത്തിലൂടെ ശ്രദ്ധപിടിച്ചുപറ്റിയ അപർണ ബാലമുരളി ഇന്ന് തെന്നിന്ത്യയിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് തമിഴിൽ സൂര്യയുടെ നായികയായി അഭിനയിച്ച
സൂരറൈ പോട്ര് സിനിമയിലെ സുന്ദരി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു .

നീരജ് മാധവിന്റെ നായികയായി അഭിനയിച്ച സുന്ദരി ഗാർഡൻസ് താരത്തിൻറെ എൻറെ റിലീസിന് ഒരുങ്ങുകയാണ്. ഇനി ഉത്തരം എന്ന ചിത്രത്തിൽ അപർണയെ കൂടാതെ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, , ജാഫർ ഇടുക്കി, ദിനേശ് പ്രഭാകർ, ഷാജു ശ്രീധർ, ജയൻ ചേർത്തല, സജിൻ ഗോപു, ഭാഗ്യരാജ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments