Saturday, April 20, 2024
HomeMalayalamFilm Newsഎല്ലാ ചോദ്യങ്ങൾക്കും ഗംഭീര ഉത്തരം കിട്ടി; "ഇനി ഉത്തരം" നിങ്ങളെ ഞെട്ടിക്കും

എല്ലാ ചോദ്യങ്ങൾക്കും ഗംഭീര ഉത്തരം കിട്ടി; “ഇനി ഉത്തരം” നിങ്ങളെ ഞെട്ടിക്കും

കരുത്തുള്ള ഇമോഷണൽ ത്രില്ലർ അങ്ങനെ വിശേഷിപ്പിക്കാം ഇന്ന് പ്രദർശനത്തിനെത്തിയ “ഇനി ഉത്തരം” എന്ന അപർണ്ണ ബാലമുരളി ചിത്രത്തെ. തീയറ്ററിൽ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിൽ ചിത്രം വിജയിച്ചിരിക്കുന്നു. കാമ്പുള്ള ശക്തമായ തിരക്കഥയും മികച്ചു നിൽക്കുന്ന സംവിധാനവും തന്നെയാണ് ഇനി ഉത്തരത്തിന്റെ പിൻബലമായി മാറുന്നത്. തീയറ്ററിൽ നിന്ന് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മുഖത്ത് നല്ല സിനിമ അനുഭവിച്ചിറങ്ങിയതിന്റെ സന്തോഷം കാണാനും കഴിയുന്നുണ്ട്.

സുധീഷ് രാമചന്ദ്രൻ എന്ന സംവിധായകൻ തന്റെ വരവ് ഗംഭീരമാക്കിയിട്ടുണ്ട് ഈ സിനിമയിലൂടെ. ഇനിയും മികച്ച ചിത്രങ്ങളുമായി പ്രേക്ഷകരെ ഞെട്ടിക്കുവാൻ തനിക്ക് കഴിയും എന്ന് തന്നെയാണ് ഇനി ഉത്തരം നൽകുന്ന ഫീൽ. ഓരോ മിനുറ്റിലും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതിൽ സിനിമ വിജയിച്ചു എന്ന് പറയാം , ആദ്യ പകുതിയിലാണ് ചിത്രത്തിന്റെ ടൈറ്റിൽ കാണിക്കുന്നത് പോലും. രണ്ട് മണിക്കൂർ അഞ്ച് മിനുട്ടുള്ള ചിത്രം ഒരു മണിക്കൂറ് കൊണ്ട് കണ്ടു തീർത്ത ഫീലാണ് തീയറ്ററിൽ നിന്ന് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് ലഭിക്കുന്നത്.

ഹരീഷ് ഉത്തമനും കലഭാവൻ ഷാജോണും പോലീസ് വേഷങ്ങളിൽ ഗംഭീര പ്രകടനം കാട്ടുന്നുണ്ട്. ഇതുവരെ രണ്ടു പേരും ചെയ്ത പോലീസ് കഥാപാത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ഈ ചിത്രത്തിലെത് . നിർമ്മാതാവ് വരുൺ പറഞ്ഞതു പോലെ പഞ്ചുള്ള ഇമോഷണൽ സിനിമ തന്നെയാണ് “ഇനി ഉത്തരം”. നല്ല സിനിമ നൽകുമെന്ന വാഗ്ദാനം അത് അവർ പാലിച്ചു എന്ന് പറയാം. നവാഗതരായ ഈ സിനിമയുടെ എഴുത്തുകാർ രഞ്ജിത്തും- ഉണ്ണിയും പ്രതിഭയുള്ളവരാണെന്ന് ഏവരും ഒരെ സ്വരത്തിൽ പറയും. ഇനി അങ്ങോട്ട് മികച്ച രചനകളുമായി ഇവർകൂടി മലയാളത്തിൽ ഉണ്ടാകുമെന്ന് ഉറപ്പായും പറയാം. എന്തായാലും കാമ്പുള്ള സിനിമകൾ പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്നതിന്റെ തെളിവാണ് “ഇനി ഉത്തരം” നൽകുന്നത്.

അപർണ ബാലമുരളി, ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കളായി എത്തുന്നത്. എ&വി എന്റർടൈൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നീ സഹോദരങ്ങളാണ് ഇനി ഉത്തരം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹൃദയത്തിന്‌ സംഗീതം നൽകിയ ഹിഷാം അബ്‍ദുൽ വഹാബ് സംഗീതം നിർവഹിക്കുന്നു. എ ആന്‍ഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു. പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ്-H20 സ്പെൽ, എഡിറ്റിംഗ് ജിതിൻ ഡി കെ, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, റിനോഷ് കൈമൾ, കലാസംവിധാനം അരുൺ മോഹനൻ, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണൻ, സ്റ്റിൽസ് ജെഫിൻ ബിജോയ്, പരസ്യകല ജോസ് ഡോമനിക്, ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ദീപക് നാരായൺ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments