Wednesday, April 24, 2024
HomeMalayalamFilm Newsവ്യത്യസ്ത പ്രമേയവും മികച്ച തിയേറ്റർ എക്സ്പീരിയൻസുമായി അപർണ ബാലമുരളിയുടെ "ഇനി ഉത്തരം" പ്രദർശനം തുടരുന്നു

വ്യത്യസ്ത പ്രമേയവും മികച്ച തിയേറ്റർ എക്സ്പീരിയൻസുമായി അപർണ ബാലമുരളിയുടെ “ഇനി ഉത്തരം” പ്രദർശനം തുടരുന്നു

മലയാള സിനിമയിൽ ഇതുവരെ പുറത്തിറങ്ങിയ ഇൻവസ്റ്റിഗേഷൻ ത്രില്ലറുകളിൽ ഏറെ വ്യത്യസ്തമായ പ്രമേയമാണ് അപർണ്ണ ബാലമുരളി പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച “ഇനി ഉത്തരം” എന്ന ചിത്രത്തിന്റെത്. ഈ ചിത്രം കാണാൻ പ്രധാനമായും അഞ്ചുകാരണങ്ങളാണുള്ളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഈ ചിത്രത്തിന്റെ മികവാർന്ന തിരക്കഥയാണ്. ഇതുവരെ കണ്ടുവന്ന ഇൻവസ്റ്റിഗേഷൻ ത്രില്ലറുകളുടെ രീതി തന്നെ മാറ്റിയിട്ടുണ്ട് രണ്ടു മണിക്കൂർ അഞ്ച് മിനുറ്റുള്ള ചിത്രം ഒട്ടും മുഷിപ്പിക്കാതെ പ്രേക്ഷകനെ കൊണ്ടുപോകുന്നുണ്ട്. രണ്ടാമത് അപർണ്ണയുടെയും ഹരീഷ് ഉത്തമന്റെയും കലാഭവൻ ഷാജോണിന്റെയും മികച്ച അഭിനയ പ്രകടനം. മൂന്നാമത് മലയാളത്തിൽ പ്രേക്ഷകരെ പിടിച്ചിരുത്തിയ സ്ത്രീപക്ഷ ഇൻവസ്റ്റിഗേഷൻ ത്രില്ലറുകൾ ഇതിനു മുൻപ് ഉണ്ടായിട്ടില്ല. നാലാമത് ജീവിതത്തിൽ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവർക്ക് പ്രചോദനമായിരിക്കും ഇതിലെ അപർണ്ണയുടെ കഥാപാത്രം. എത്ര വലിയ പ്രതിസന്ധിയിലും തളരാതെ പോരാട്ടം തുടരുവാൻ ഈ കഥാപാത്രം പ്രചോദിപ്പിക്കും എന്നതിൽ സംശയമില്ല. അഞ്ചാമതായി ഈ ചിത്രം തീയറ്ററുകളിൽ തന്നെ എക്സ്പീരിയൻസ് ചെയ്യേണ്ട ഒന്നാണ് കാരണം വലിയ വലിയ ഇടവേളയില്ലാതെ ഒരു ത്രില്ലർ സിനിമയ്ക്ക് ഒപ്പമുള്ള സഞ്ചാരം വലിയ ഒരു എക്സ്പീരിയൻസ് തന്നെയാണ് ഈ ചിത്രം തീയറ്ററിൽ നഷ്ടപ്പെടുത്തിയാൽ സിനിമ പ്രേമികൾക്ക് ഒരു മികച്ച സിനിമാ അനുഭവമാണ് നഷ്ട്ടമാവുക.

അപർണ ബാലമുരളി, ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് ഇനി ഉത്തരത്തിലെ പ്രധാന അഭിനേതാക്കളായി എത്തുന്നത്. എ&വി എന്റർടൈൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നീ സഹോദരങ്ങളാണ് ഇനി ഉത്തരം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹൃദയത്തിന്‌ സംഗീതം നൽകിയ ഹിഷാം അബ്‍ദുൽ വഹാബ് സംഗീതം നിർവഹിക്കുന്നു. എ ആന്‍ഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു. പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ്-H20 സ്പെൽ, എഡിറ്റിംഗ് ജിതിൻ ഡി കെ, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, റിനോഷ് കൈമൾ, കലാസംവിധാനം അരുൺ മോഹനൻ, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണൻ, സ്റ്റിൽസ് ജെഫിൻ ബിജോയ്, പരസ്യകല ജോസ് ഡോമനിക്, ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ദീപക് നാരായൺ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments