Thursday, March 28, 2024
HomeMalayalamFilm Newsമായ സീതയായി അഭിനയിച്ചു തകർത്ത് മഞ്ജു: ജാക്ക് ആൻഡ് ജിൽ ടീസർ പുറത്ത്

മായ സീതയായി അഭിനയിച്ചു തകർത്ത് മഞ്ജു: ജാക്ക് ആൻഡ് ജിൽ ടീസർ പുറത്ത്

മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യര്‍, കാളിദാസ് ജയറാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് ആൻഡ് ജിൽ ഇപ്പോഴിതാ ചിത്രത്തിൻറെ ടീസർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ടീസറിന് ചുരുങ്ങിയ സമയം കൊണ്ട് ലഭിക്കുന്നത് .

മലയാള സിനിമയിൽ അധികം പരിചിതമല്ലാത്ത ഒരു രൂപത്തിലാണ് മഞ്ജുവാര്യർ ചിത്രത്തിൽ എത്തുന്നത് .വളരെ എനർജറ്റിക് ആയ മഞ്ജുവിനെ ആണ് വീഡിയോയിൽ ഉടനീളം കാണാൻ സാധിക്കുന്നത്. ദേവിയുടെ ഗെറ്റപ്പിലെത്തുന്ന മഞ്ജു തന്നെയാണ് വീഡിയോ യുടെ ഏറ്റവും വലിയ ഹൈലൈറ്റ് ,കൂടാതെ കാളിദാസ് ജയറാം, നെടുമുടി വേണു എന്നിവരും ടീസറിലെത്തുന്നുണ്ട്.

നേരത്തെ പുറത്തുവന്ന ജാക്ക് ആന്‍ഡ് ജില്ലിന്റെ മഞ്ജുവാര്യരുടെ കാരക്ടർ ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. സിനിമയിലെ പ്രമുഖ താരങ്ങൾ ഒക്കെ പോസ്റ്ററുകളും ടീസറും ഒക്കെ ഇതിനോടകം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു കഴിഞ്ഞു. മോഹൻലാലും പോസ്റ്റർ പങ്കുവച്ചുകൊണ്ട് അണിയറപ്രവർത്തകർക്ക് ആശംസകൾ അറിയിച്ചിരുന്നു .
സയന്‍സ് ഫിക്ഷന്‍ കോമഡി ഗണത്തിലാണ് ചിത്രത്തെ ഉൾപെടുത്തിയിരിക്കുന്നത്. മെയ് 20 നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത് ,ഗോകുലം ഗോപാലന്‍, സന്തോഷ് ശിവന്‍, എം. പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments