നിരവധി കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് മലയാള സിനിമയിൽ സജീവമായ താരങ്ങൾ
ഇന്ദ്രൻസ്, ഉർവശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഷ് ചിന്നപ്പ സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ജലധാര പമ്പ്സെറ്റ് സിൻസ് 1962. ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രം ആക്ഷേപഹാസ്യ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
സാഗർ, ജോണി ആന്റണി, ടി ജി രവി, സനുഷ, നിഷ സാരംഗ് തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ, ആര്യ പൃഥ്വിരാജ് എന്നിവർ ചേർന്നാണ്. ഇവരുടെ ആദ്യത്തെ നിർമ്മാണ സംരംഭമാണ് ഈ ചിത്രം.
ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ പകുതിയോടെ പാലക്കാട് ആരംഭിക്കുന്നതാണ് ,ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ആഷിഷ് ചിന്നപ്പ, പ്രജിൻ എം പി എന്നിവർ ചേർന്നാണ് ,ചിത്രത്തിന്റെ കഥ സനു കെ ചന്ദ്രന്റേതാണ്. വിശ്വജിത്ത് ഒടുക്കത്തിൽ ആണ് ചായാഗ്രഹണം നിർവഹിക്കുന്നത് . കൈലാസ് സംഗീതസംവിധാനവും നിർവഹിക്കുന്നു.
പ്രൊഡക്ഷൻ കൺട്രോളർ ബിജു കെ തോമസ്, എഡിറ്റർ രതിൻ രാധാകൃഷ്ണൻ, ആർട്ട് ദിലീപ് നാഥ്, ഗാനരചന മനു മഞ്ജിത്ത്, ഓഡിയോഗ്രാഫിവിപിൻ നായർ, സ്റ്റിൽ നൗഷാദ് കണ്ണൂർ, കാസ്റ്റിംഗ് ഡയറക്ടർ ജോഷി മേടയിൽ,മേക്കപ്പ് സിനൂപ് രാജ്, കോസ്റ്റ്യൂം അരുൺ മനോഹർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ, സൗണ്ട് ഡിസൈൻ ധനുഷ് നായനാർ,വിഎഫ്എക്‌സ് ലൈവ് ആക്ഷൻ സ്റ്റുഡിയോസ്, പി ആർ ഒ – ഏ എസ് ദിനേഷ്, ആതിര ദിൽജിത്ത്, തുടങ്ങിയവരാണ് ,ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, ഡിസൈൻ 24AM എന്നിവരാണ്.