Friday, April 19, 2024
HomeMalayalamFilm Newsദുൽഖർ ചിത്രത്തിൽ അഭിനയിക്കാമോയെന്ന് ചോദിച്ചപ്പോൾ മെൻറലി പ്രിപെയ്ഡല്ല എന്ന് മറുപടി : മകളുടെ സിനിമ അരങ്ങേറ്റത്തെക്കുറിച്ച്...

ദുൽഖർ ചിത്രത്തിൽ അഭിനയിക്കാമോയെന്ന് ചോദിച്ചപ്പോൾ മെൻറലി പ്രിപെയ്ഡല്ല എന്ന് മറുപടി : മകളുടെ സിനിമ അരങ്ങേറ്റത്തെക്കുറിച്ച് ജയറാം

മലയാളത്തിൻറെ പ്രിയപ്പെട്ട നടനാണ് ജയറാം. നടന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകൾ. മീരാജാസ്മിൻ നീണ്ട കാലത്തെ ഇടവേളക്കു ശേഷം തിരിച്ചുവരവിനൊരുങ്ങുന്ന ചിത്രംകൂടിയാണ് മകൾ. ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തിൽ എത്തുന്നത് ദേവിക സഞ്ജയ് ആണ്. ജയറാമും മീരാജാസ്മിനും ഭാര്യയുടെയും ഭർത്താവിനെയും വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്.

ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിലൂടെ ജയറാം തന്റെ കരിയറി നെക്കുറിച്ചും മകളെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. ജയറാമിന്റെ മകൾ മാളവിക ജയറാമിനെയും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. ചക്കി എന്നാണ് മാളവികയെ സ്നേഹത്തോടെ വീട്ടിലുള്ളവർ വിളിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മാളവിക സ്പോർട്സിൽ ഏറെ തിളങ്ങുന്ന താരമാണ്. സ്പോർട്സ് നോടുള്ള അഭിനിവേശവും ആരാധകർ കണ്ടിട്ടുള്ളതാണ്, ഈ അടുത്ത കാലത്താണ് താരം സിനിമയിലേക്ക് വരുന്നു എന്ന വാർത്തകൾ പുറത്തുവന്നത്. ഇതിനെക്കുറിച്ച് ജയറാം അഭിമുഖത്തിലൂടെ മനസ്സ് തുറന്നിരുന്നു.

ദുൽഖർ സൽമാനും കല്യാണി പ്രിയദർശനും കേന്ദ്രകഥാപാത്രത്തിൽ എത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ആദ്യം കോൾ വന്നത് മാളവികയ്ക്ക് ആയിരുന്നു, പക്ഷേ കഥ പറഞ്ഞപ്പോൾ താൻ പ്രീപെയ്ഡ് അല്ല എന്നായിരുന്നു മറുപടി നൽകിയത്, അതിനു മുൻപും നിരവധി കഥകൾ കേട്ടിരുന്നു, പക്ഷേ അവൾക്ക് അതൊന്നും താൽപര്യമുണ്ടായിരുന്നില്ല. ഇപ്പോൾ മകൾക്ക് സിനിമയിൽ അഭിനയിക്കാൻ താല്പര്യം ഉണ്ട് .അവൾ പല കഥകളും കേൾക്കുന്നുണ്ട്, മിക്കവാറും 2022 കൂടി അവളുടെ ഒരു ചിത്രം പുറത്തിറങ്ങാൻ സാധ്യതയുണ്ട് എന്ന് ജയറാം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments