Friday, April 26, 2024
HomeMalayalamFilm Newsപത്രം സിനിമയില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായിരുന്ന ഞാന്‍ ഇന്ന് മഞ്ജു വാര്യരുടെ കൂടെ വീണ്ടും:...

പത്രം സിനിമയില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായിരുന്ന ഞാന്‍ ഇന്ന് മഞ്ജു വാര്യരുടെ കൂടെ വീണ്ടും: അനുഭവം പങ്കുവെച്ച് ജയസൂര്യ

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്നേഹത്തോടെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിപ്പേരുള്ള നടി മഞ്ജു വാര്യരെ കുറിച്ച് മലയാളത്തിലെ മറ്റൊരു പ്രിയപ്പെട്ട നടൻ ജയസൂര്യ മനസ്സ് തുറക്കുകയാണ്.മഞ്ജു വാര്യർ എന്ന അഭിനേത്രിയെ കുറിച്ചുള്ള സൗഹൃദത്തെക്കുറിച്ച് ആണ് താരം വ്യക്തമാക്കിയത് ,സൗഹൃദത്തിൽ ഉപരി മഞ്ജു തൻറെ ഇഷ്ടപ്പെട്ട നടിയാണെന്നും ,നിരവധി കഥാപാത്രങ്ങളിലൂടെ മനസ്സിൽ ഇടം നേടിയിട്ടുണ്ട് എന്നും താരത്തിൻറെ വലിയൊരു ആരാധകനാണ് എന്നും ജയസൂര്യ പറയുന്നു .ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് മേരി ആവാസ് സുനോ. ചിത്രത്തിൽ ജയസൂര്യ മഞ്ജുവാര്യർ ശിവദ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നത്

ചിത്രത്തിൻറെ ട്രെയ്‌ലര്‍ ലോഞ്ചില്‍ വെച്ച് സംസാരിക്കുകയായിരുന്നു താരം. അപ്പോഴാണ് നടി മഞ്ജു വാര്യരെ കുറിച്ച് മനസ്സുതുറന്നത്. മഞ്ജുവാര്യർ ശക്തമായ കഥാപാത്രം ചെയ്തുകൊണ്ട് മലയാളസിനിമയിൽ നിലയുറപ്പിച്ച ചിത്രമായിരുന്നു പത്രം. പത്രം എന്ന സിനിമയിൽ ഒരു വേഷം കിട്ടാൻ കിട്ടാൻ വേണ്ടി പല തവണ നടന്നിട്ടുണ്ട് , അതിൽ ഒരു ദിവസം ദൂരെനിന്ന് മഞ്ജുവാര്യരുടെ കാണാനുള്ള ഭാഗ്യം തനിക്ക് ഉണ്ടായിട്ടുണ്ട് എന്ന് ജയസൂര്യ ചടങ്ങിൽ പറഞ്ഞു.

പിന്നീട് ആ ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി വേഷം ലഭിച്ചുവെന്നും, ഒരു പ്രസ്സ് കോൺഫറൻസ് നടത്തുന്ന ഒരു സീനിൽപത്രക്കാര്‍ ഇരിക്കുന്നതിന്റെ കൂട്ടത്തില്‍ ആദ്യത്തെയോ രണ്ടാമത്തെയോ നിരയില്‍ ഇരിക്കാനുള്ള ഒരു ഭാഗ്യം തനിക്ക് കിട്ടിയിട്ടുണ്ട് എന്ന് ജയസൂര്യ സൂര്യ പറഞ്ഞു. ഇപ്പോൾ ഒരുമിച്ച് ഒരു ചിത്രത്തിൽ വർക്ക് ചെയ്യാൻ ഇതുപോലെ സാധിച്ചതിൽ താൻ ഒരുപാട് സന്തോഷവാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments