ജയസൂര്യയും മഞ്ജുവാര്യരും കേന്ദ്രകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മേരി ആവാസ് സുനോ .ചിത്രവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നിരവധി വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഫാമിലി എൻറർ ടൈനർ എന്ന രീതിയിലാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ചിത്രത്തിൽ മഞ്ജു വാര്യർക്ക് ഒപ്പമുള്ള അഭിനയമുഹൂർത്തങ്ങളെ കുറിച്ച് മനസ്സുതുറന്ന് സംസാരിക്കുകയാണ് ജയസൂര്യ. മാതൃഭൂമിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ആയിരുന്നു താരം ചിത്രത്തെക്കുറിച്ചും മഞ്ജുവിനെക്കുറിച്ചും സംസാരിച്ചത്.
മഞ്ജുവാര്യരുടെ കരിയറിലെ ഏറ്റവും മികച്ചതായി നിൽക്കുന്ന ചിത്രങ്ങളിലൊന്നായിരുന്നു പത്രം. വർഷങ്ങൾക്ക് മുൻപ് പത്രം എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി ജയസൂര്യ അഭിനയിച്ചിട്ടുണ്ട്. ഷൂട്ടിംഗ് നടക്കുന്ന എന്ന ദിവസങ്ങളിലെല്ലാം എല്ലാം താൻ മഞ്ജുവിനെ കാണാൻ ലൊക്കേഷനിൽ എത്തിയിരുന്നു, അന്നായിരുന്നു ആദ്യമായി കണ്ടത്. അന്ന് മുതൽ അവരുടെ കടുത്ത ആരാധകനായിരുന്നു ,വർഷങ്ങൾക്ക് ശേഷം മഞ്ജു വാര്യർക്കൊപ്പം അഭിനയിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നു .മാത്രമല്ല താൻ കണ്ടിട്ടുള്ളതിൽ വച്ച് പോസിറ്റീവായ ഒരു വ്യക്തിയാണ് , ലൊക്കേഷനിൽ വന്നാലും പോസിറ്റീവായ കാര്യങ്ങൾ മാത്രമേ മഞ്ജു സംസാരിക്കാറുള്ളൂ.
സീനിയർ ആക്ടർ എന്ന ഈഗോ മാറ്റിവെച്ച് സംവിധായകൻ പറയുന്നത് അനുസരിച്ച് മാത്രമേ മഞ്ജു പ്രവർത്തിക്കാറുള്ളൂ. ഓരോ സീനും മഞ്ജു അഭിനയിക്കുന്നത് കാണുമ്പോൾ തന്നെ വളരെ രസമാണ് , സീനുകളും വളരെ നാച്ചുറൽ ആയി കൈകാര്യം ചെയ്യാൻ മഞ്ജുവിന് ഒരു കഴിവ് തന്നെ ഉണ്ട് – എന്നായിരുന്നു ജയസൂര്യ പറഞ്ഞത്