Friday, April 19, 2024
HomeMalayalamFilm Newsസസ്പെൻസ് പൊട്ടിക്കാൻ ഇനി ദിവസങ്ങൾ മാത്രം ; 'ജുറാസിക് വേള്‍ഡ്: ഡൊമിനിയന്‍' ജൂൺ 10...

സസ്പെൻസ് പൊട്ടിക്കാൻ ഇനി ദിവസങ്ങൾ മാത്രം ; ‘ജുറാസിക് വേള്‍ഡ്: ഡൊമിനിയന്‍’ ജൂൺ 10 ന് തീയേറ്ററുകളിൽ

സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ ചിത്രമാണ്
ജുറാസിക് വേൾഡ് ഡൊമിനിയൻ. കൊവിഡ്-19 പാൻഡെമിക് കാരണം ബ്രഹ്മാണ്ഡ ചിത്രം വൈകിയിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ എത്തുന്നത് . ജുറാസിക് വേൾഡ്: ഫാളൻ കിംഗ്ഡം എന്ന സിനിമയുടെ നാടകീയമായ സംഭവവികാസം കഴിഞ്ഞ് നാല് വർഷങ്ങൾക്ക് ശേഷമാണ് ഈ ചിത്രം അണിയറയിൽ ഒരുക്കിയിരിക്കുന്നത്.

ചിത്രം ജൂൺ 10നാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു . 3D , IMAX 3D , 4DX & 2D എന്നിങ്ങനെ എത്തുന്ന ചിത്രം ഇംഗ്ലീഷ് , ഹിന്ദി , തമിഴ് , തെലുഗ് എന്നീ ഭാക്ഷകളിൽ ആയിട്ടാണ് പ്രേക്ഷകർക്ക് മുന്നിലെത്തുക. ഭാഷ ഭേദമില്ലാതെ എല്ലാവർക്കും ചിത്രം ആസ്വദിക്കാനാകും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

ജുറാസിക് വേൾഡ് ഡൊമിനിയൻ താരങ്ങൾ വീണ്ടും മടങ്ങിയെത്തുമ്പോൾ ഒരുപാട് സർപ്രൈസുകൾ പതിയിരിപ്പുണ്ട്. ദിനോസർ സ്വഭാവ വിദഗ്ധനായ ഓവൻ ഗ്രേഡിയായി ക്രിസ് പ്രാറ്റും മുൻ പാർക്ക് ഓപ്പറേഷൻസ് മാനേജർ ക്ലെയർ ഡിയറിംഗായി ബ്രൈസ് ഡാളസ് ഹോവാർഡും,യഥാർത്ഥ ജുറാസിക് പാർക്ക് താരങ്ങളോടൊപ്പം സാം നീൽ, ലോറ ഡെർൺ, ജെഫ് ഗോൾഡ്ബ്ലം എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ രണ്ടു ചിത്രങ്ങളുടെയും ബഡ്ജറ്റിൽ നിന്നും ഇരട്ടി വലുപ്പത്തിൽ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും വലിയൊരു ദൃശ്യവിരുന്നാണ് അണിയറപ്രവർത്തകർ പ്രേക്ഷകർക്കായി ഒരുക്കിവച്ചിരിക്കുന്നത്.
ജുറാസിക് വേൾഡ് ഒരുക്കിയ കോളിൻ ട്രെവറോ ആണ് ഡൊമിനിയൻ സംവിധാനം ചെയ്യുന്നത്. ഫാളെൻ കിങ്ഡം അവസാനിച്ചതിൽ നിന്ന് പിന്നീട് എന്തായിരിക്കും അടുത്ത നീക്കം എന്നതിൻറെ കഥയാണ് ഡൊമിനിയൻ പറയുന്നത്-  പി ആർ ഒ ആയി പ്രവർത്തിക്കുന്നത് : എ എസ് ദിനേശ് , ശബരി എന്നിവരാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments