Wednesday, November 29, 2023
HomeMalayalamFilm Newsപൃഥ്വിരാജ് - ആസിഫ് അലി - ഷാജി കൈലാസ് ചിത്രം കാപ്പയുടെ ടീസർ ഇന്നു വൈകീട്ട്...

പൃഥ്വിരാജ് – ആസിഫ് അലി – ഷാജി കൈലാസ് ചിത്രം കാപ്പയുടെ ടീസർ ഇന്നു വൈകീട്ട് 7 മണിക്ക്

പൃഥ്വിരാജും, ആസിഫ് അലിയും ഷാജി കൈലാസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ കാപ്പയുടെ ടീസർ നാളെ വൈകീട്ട് (ഒക്ടോബർ 16) 7 മണിക്ക് പുറത്തിറങ്ങും. പൃഥ്വിരാജിൻ്റെ ജന്മദിനം കൂടിയാണ് നാളെ എന്ന പ്രത്യേകതയും ഉണ്ട്.ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് കൂടിയായ അപർണ ബാലമുരളിയാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. പൃഥ്വിരാജിനൊപ്പം ഒരു ചിത്രത്തിൽ ആദ്യമായാണ് അപർണ ബാലമുരളി ഒന്നിക്കുന്നത്.

തിയ്യേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ദിലീഷ് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് കാപ്പ. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് കാപ്പയുടെ കഥ പറയുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും കൊട്ടമധു എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടിയിരുന്നു. പൃഥ്വിരാജിനെയും അപർണയെയും കൂടാതെ ആസിഫ് അലി, അന്ന ബെൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.

ബാനർ : തിയറ്റർ ഓഫ് ഡ്രീംസ് & ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ
സംവിധാനം-ഷാജി കൈലാസ്
നിർമ്മാതാക്കൾ- ഡോൾബിൻ കുര്യാക്കോസ്,ജിനു വി എബ്രഹാം,ദിലീഷ് നായർ
തിരക്കഥ – ജി ആർ ഇന്ദുഗോപൻ
ഛായാഗ്രഹണം- ജോമോൻ ടി ജോൺ
എഡിറ്റർ-ഷമീർ മുഹമ്മദ്
പ്രൊഡക്ഷൻ കൺട്രോളർ- സഞ്ചു ജെ
അസോസിയേറ്റ് ഡയറക്ടർ- മനു സുധാകരൻ
കലാസംവിധാനം- ദിലീപ് നാഥ്
വസ്ത്രാലങ്കാരം- സമീറ സനീഷ്
മേക്കപ്പ്- സജി കാട്ടാക്കട
സ്റ്റിൽസ്-ഹരി തിരുമല
പി ആർ ഓ – ശബരി

RELATED ARTICLES
- Advertisment -

Most Popular

Recent Comments