Tuesday, March 19, 2024
HomeMalayalamFilm Newsഇന്ദ്രൻസ് നായകനാവുന്ന കായ്പോള: ഷൂട്ടിംഗ് ആരംഭിച്ചു

ഇന്ദ്രൻസ് നായകനാവുന്ന കായ്പോള: ഷൂട്ടിംഗ് ആരംഭിച്ചു

യൂട്യൂബ് സെലിബ്രിറ്റികളുടെ കഥ പ്രമേയമാക്കിയുള്ള  മലയാളത്തിലെ പ്രിയപ്പെട്ട   നടൻ ഇന്ദ്രൻസിന് കേന്ദ്രകഥാപാത്രമായി അവതരിപ്പിക്കുന്ന കെ.ജി ഷൈജു ചിത്രം ‘കായ് പോള’യുടെ ചിത്രീകരണം ആരംഭിച്ചു.ചിത്രത്തിന്റെ ചിത്രീകരണം  കാഞ്ഞിരമറ്റത്ത് ആരംഭിച്ചതായി അണിയറ പ്രവർത്തകർ. വി എം ആർ ഫിലിംസിൻ്റെ ബാനറിൽ സജിമോൻ ആണ് ചിത്രത്തിൻറെ നിർമ്മാണം .ഇന്ദ്രൻസിനെ കൂടാതെ ചിത്രത്തിൽ പ്രധാന മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, വെട്ടുകിളി പ്രകാശൻ,  വൈശാഖ്, ബിജു, പ്രഭ, മഹിമ, നവീൻ, അനു നാഥ്,സാജൽ സുദർശൻ, അഞ്ചുകൃഷ്ണ അശോക്, ജെയിംസ് ഏലിയ, വിനു കുമാർ, എന്നിവരാണ്.

ഒരു ട്രാവൽ മൂവി ഗണത്തിലാണ് ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്. തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്  സംവിധായകൻ ഷൈജുവും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ്. ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത് മെജോ ജോസഫാണ്.ഷോബിൻ കണ്ണംകാട്ട്, വിനായക് ശശികുമാർ എന്നിവരാണ് വരികൾ . ഛായാഗ്രഹണം ഷിജു എം ഭാസ്കർ, എഡിറ്റർഅനിൽ ബോസ് എന്നിവരാണ്.

പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൻ പൊടുത്താസ്, മേക്കപ്പ് സജി കൊരട്ടി എന്നിവർ നിർവഹിക്കും, ആർട്ട് ഡയറക്ടർ സുനിൽ കുമാരൻ, കോസ്റ്റ്യൂം തയ്യാറാക്കിയിരിക്കുന്നത്  ഇർഷാദ് ചെറുകുന്ന് എന്നിവരാണ്. എക്സിക്യൂട്ടിവ്‌ പ്രൊഡ്യൂസർപ്രവീൺ എടവണ്ണപ്പാറ,‌ അസ്സോസിയേറ്റ് ഡയറക്ടർസ് ആസിഫ് കുറ്റിപ്പുറം, അമീർ, സ്റ്റിൽസ് അനു പള്ളിച്ചൽ, എന്നിവരാണ്.  കൂടാതെ ഡിസൈൻ ആനന്ദ് രാജേന്ദ്രൻ, പി.ആർ.ഓ: ശിവ പ്രസാദുമാണ്

RELATED ARTICLES
- Advertisment -

Most Popular

Recent Comments