Friday, April 19, 2024
HomeMalayalamFilm Newsഇന്ദ്രൻസ്, മുരളി ഗോപി ഒരുമിക്കുന്ന 'കനകരാജ്യം'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഇന്ദ്രൻസ്, മുരളി ഗോപി ഒരുമിക്കുന്ന ‘കനകരാജ്യം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വേറിട്ട വേഷങ്ങൾ ചെയ്തു കൊണ്ട് മലയാള സിനിമയിലെ സ്ഥിര സാന്നിധ്യമായ ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ പുതിയ ചിത്രമാണ് കനകരാജ്യം. കനകരാജ്യത്തിൻ്റെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടിരിക്കുകയാണ്. ജന പ്രിയ താരങ്ങളായ നിവിൻ പോളി, സുരാജ് വെഞ്ഞാറമൂട്, അജു വർഗീസ്, സൈജു കുറുപ്പ് എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്കായി ആദ്യം പങ്കുവെച്ചത് .

ഇന്ദ്രൻസ്, ജോളി, ആതിര പട്ടേൽ ഇവർ മൂവരും, വളർത്തു നായയും കൂടിയുള്ള ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴയിൽ കുറച്ചധികം വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ആണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.സാഗറിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത് ഇത്. ചിത്രം നിർമ്മാണം ചെയ്തിരിക്കുന്നത് അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ്‌.

ശ്രീജിത്ത് രവി, ദിനേശ് പ്രഭാകർ, കോട്ടയം രമേഷ്, രാജേഷ് ശർമ്മ, ഉണ്ണി രാജ്, അച്ചുതാനന്ദൻ, ജയിംസ് ഏല്യാ, ഹരീഷ് പെങ്ങൻ, രമ്യ സുരേഷ്, സൈനാ കൃഷ്ണ, ശ്രീവിദ്യാ മുല്ലശ്ശേരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . ഹരിനാരായണൻ, മനു മൻജിത്ത്, ധന്യ സുരേഷ് മേനോൻ എന്നിവരുടെ വരികൾക്ക് അരുൺ മുരളീധരൻ ചിത്രത്തിന് ഈണം പകർന്നിരിക്കുന്നു. അഭിലാഷ് ശങ്കർ ഛായാഗ്രഹണവും അജീഷ് ആനന്ദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.

കൂടാതെ കലാ സംവിധാനം നിർവഹിക്കുന്നത് പ്രദീപ് പ്രദീപ് എം.വി, മേക്കപ്പ് ചെയ്യുന്നത് പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം ഡിസൈൻ പ്രദീപ് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർജിത്ത് പിരപ്പൻകോട്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ പ്രവർത്തിക്കുന്നത് സനു സജീവൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയി പ്രവർത്തിക്കുന്നത് ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷൻ മാനേജർ അനിൽ കല്ലാർ, അസോസിയേറ്റ് ഡയറക്ടർ ജിതിൻ രാജഗോപാൽ, അഖിൽ കഴക്കൂട്ടം, ജോ ജോർജ്, സൗണ്ട് ഡിസൈൻസച്ചിൻ.സി, ശബ്ദ മിശ്രണം ചെയ്യുന്നത് എം.ആർ രാജാകൃഷ്ണൻ, പി.ആർ.ഒ. പി.ശിവപ്രസാദ്, സ്റ്റിൽസ് അജി മസ്ക്കറ്റ് എന്നിവരാണ് .

RELATED ARTICLES
- Advertisment -

Most Popular

Recent Comments