Friday, April 26, 2024
HomeMalayalamFilm Newsഅഭിനയം വെറും പെരുമാറ്റമല്ലെന്ന് ഓർമ്മിപ്പിച്ചതിന് നന്ദി : 'പുഴു ' വിലെ മമ്മൂട്ടിയുടെ ഗംഭീര പ്രകടനത്തെ...

അഭിനയം വെറും പെരുമാറ്റമല്ലെന്ന് ഓർമ്മിപ്പിച്ചതിന് നന്ദി : ‘പുഴു ‘ വിലെ മമ്മൂട്ടിയുടെ ഗംഭീര പ്രകടനത്തെ പ്രശംസിച്ച് കനികുസൃതി

മലയാളത്തിൻറെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് പുഴു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രതീനത്തണ് മലയാളത്തിലെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരന്ന ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് പാർവതി ആയിരുന്നു. ചിത്രത്തിൽ ഏറ്റവും നിറഞ്ഞു നിൽക്കുന്നത് മമ്മൂട്ടി തന്നെയാണ്. ജാതി വ്യവസ്ഥയുടെ മതിൽക്കെട്ടുകൾ ആണ് ചിത്രത്തിലെ പ്രമേയം. ചിത്രത്തിലുടനീളം ഗംഭീര പ്രകടനമാണ് മമ്മൂട്ടി കാഴ്ചവെക്കുന്നത് .

ചിത്രം കണ്ടിറങ്ങിയ ഓരോരുത്തരും സംസാരിച്ചത് മമ്മൂട്ടിയുടെ അഭിനയം തന്നെയായിരുന്നു. അതുപോലെ സെലിബ്രിറ്റികളും ചിത്രം കണ്ട് മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ച് പ്രശംസിച്ചുകൊണ്ട് എഴുതിയിരുന്നു.
ഇപ്പോഴിതാ ചിത്രം കണ്ടു മനസ്സ് നിറഞ്ഞു കൊണ്ട് കനി കുസൃതി അദ്ദേഹം അഭിനയിച്ച ചിത്രങ്ങളിജെ നല്ല കഥാപാത്രങ്ങൾ കോർത്തിണക്കി കൊണ്ട് ഒരു കുറിപ്പ് പങ്കു വെച്ചിരിക്കുകയാണ്. വാക്കുകൾ ഇങ്ങനെ:

മമ്മൂട്ടി. അദ്ദേഹത്തിന്റെ അഭിനയം മതിയാകുന്നില്ല. അവൻ ഇനിയും ആയിരം വർഷം ജീവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അഭിനയം വെറും പെരുമാറ്റമല്ലെന്ന് ഓർമ്മിപ്പിച്ചതിന് നന്ദി. – കനി എഴുതിയ ഓരോ വാക്കിനോട് 100% യോജിക്കുന്നു എന്ന് മറുപടി നൽകി ആരാധകരും കമൻറുകൾ നൽകി. രതീന ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പുഴു . കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ വിജയാഘോഷം എറണാകുളത്ത് വച്ച് നടന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments