Thursday, March 28, 2024
HomeMalayalamFilm Newsആസിഫ് അലിയുടെ "കാസർഗോൾഡ് " തുടങ്ങി

ആസിഫ് അലിയുടെ “കാസർഗോൾഡ് ” തുടങ്ങി

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ, മാളവിക , ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “കാസർഗോൾഡ് ” എന്ന ചിത്രത്തിന്റെ ചിത്രീകരണം പയ്യന്നൂരിൽ ആരംഭിച്ചു.

മധുസൂദനൻ എം എൽ എ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവൾ ക്ലാപ്പടിച്ചു. എം വിജിൻ എം എൽ എ, ടി പി രാജേഷ് മുൻ എം എൽ എ, സംവിധായകൻ പ്രിയനന്ദനൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. മുഖരി എന്റർടൈയ്മെന്റിന്റെ സഹകരണത്തോടെ സരിഗമ അവതരിപ്പിക്കുന്ന “കാസർഗോഡ് “സൂരജ് കുമാർ,റിന്നി ദിവാകർ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.

ജെബിൽ ജേക്കബ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ്, നിരഞ്ജ് സുരേഷ് എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ-മനോജ് കണ്ണോത്ത്,  കല-സജി ജോസഫ്, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-മഷർ ഹംസ, സ്റ്റിൽസ്- റിഷാദ് മുഹമ്മദ്, പരസ്യകല-എസ് കെ ഡി ഡിസൈൻ ഫാക്ടറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ കൺട്രോളർ-വിനോഷ് കൈമൾ, പ്രണവ് മോഹൻ, പി ആർ ഒ- എ എസ് ദിനേശ്,ശബരി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments