Tuesday, April 16, 2024
HomeMalayalamമുടി മുറിച്ച് സമൂഹ സദ്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയ മഹാലക്ഷ്മി! ചോറുവാരിക്കൊടുത്ത് കാവ്യ

മുടി മുറിച്ച് സമൂഹ സദ്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയ മഹാലക്ഷ്മി! ചോറുവാരിക്കൊടുത്ത് കാവ്യ

മലയാളത്തിന്റെ പ്രിയപ്പെട്ട നടി കാവ്യ മാധവന്റെയും മകൾ മഹാലക്ഷ്മിയുടെ യും ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സമൂഹ സദ്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ചിത്രങ്ങളും വീഡിയോയും ആണോ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയാമാകുന്നത്. നടി ആക്രമിക്കപ്പെട്ട കേസുമായി വിവാദങ്ങൾ മുറുകുന്നതിനിടെ ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്തു വന്നിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നടി കാവ്യാ മാധവന്റെ മൊഴിയെടുത്തത് ഇന്നായിരുന്നു. കേസുമായി തനിക്ക് യാതൊരുവിധ ബന്ധവും ഇല്ല എന്നായിരുന്നു കാവ്യമാധവൻ അധികൃതരോട് വെളിപ്പെടുത്തിയത്. ആലുവയിലെ ‘ പത്മസരോവരം’ വീട്ടില്‍ വെച്ചാണ് ചോദ്യം ചെയ്യൽ നടത്തിയതും ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് ക്രൈംബ്രാഞ്ച് സംഘങ്ങൾ ഞങ്ങൾ ആലുവയിലെ ദിലീപിനെ വീട്ടിലെത്തിയത്. തുടർന്ന് 11മണിക്ക് കാവ്യാമാധവൻ മാതാപിതാക്കളും ആലുവയിലെ വീട്ടിൽ എത്തുകയും കേസിലെ സുപ്രധാന വെളിപ്പെടുത്തലുകൾ നടത്തുകയും ചെയ്യുകയായിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട തുടർ അന്വേഷണം നടത്തുന്നതിനിടെയാണ് കാവ്യാ മാധവനെ ചോദ്യം ചെയ്തിരിക്കുന്നത്. വീട്ടിലെത്തി തന്നെ ചോദ്യം ചെയ്യണമെന്ന് കാവ്യ നേരത്തെ അറിയിച്ചത് പ്രകാരം ആണ് ഇപ്പോൾ അന്വേഷണ സംഘം ആലുവയിലെ വീട്ടിലെത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments