ഇന്ത്യന്‍ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന റോക്കി ഭായുടെ രണ്ടാംവരവ് ആഘോഷമാക്കുകയാണ് ആരാധകർ. കെ.ജി.എഫ് ചാപ്റ്റര്‍ 2 ഏപ്രില്‍ 14ന് റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിൻറെ ഫാൻസ് ഷോകൾ ഉൾപ്പെടെ ഗംഭീര തരംഗമാണ് തീർത്തിരിക്കുന്നത് .ചിത്രത്തിൻറെ ഒന്നാംഭാഗം പോലെ തന്നെ പ്രതീക്ഷകളെ ഒന്നാകെ തൂക്കി അടിച്ചിരിക്കുകയാണ് എന്നാണ് ആരാധകരുടെ പ്രതികരണം.
2018 ല്‍ ആദ്യഭാഗം സൈലന്റായി വന്ന് അടിച്ചത് പോലെയല്ല ഇത്തവണ വൻ ഹൈപ്പോടു കൂടിയാണ് അണിയറപ്രവർത്തകർ ചിത്രത്തിൻറെ രണ്ടാം ഭാഗം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത് .
ശ്രമങ്ങൾ എല്ലാം രോമാഞ്ചം ഉണ്ടാക്കി എന്നാണ് ആരാധകരുടെ അഭിപ്രായം. താരങ്ങളുടെ സ്‌ക്രീന്‍ പ്രസന്‍സ് ഗംഭീരമായി എന്നും പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു.
മാത്രമല്ല ചിത്രം തിയേറ്ററിൽ പോയി തന്നെ കാണണമെന്നും വലിയൊരു തീയറ്റർ എക്സ്പീരിയൻസ് ആണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത് എന്നുമാണ് ഇന്ത്യൻ സിനിമാ ലോകം ഒന്നടങ്കം പറയുന്നത്. ബി.ജി.എമ്മും പാട്ടുകളും സിനിമയുടെ ആസ്വാദനത്തെ മികച്ചതാക്കി എന്ന് പ്രേക്ഷകർ കൂട്ടിച്ചേർക്കുന്നു.പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സിനിമ ഹൊംബാല ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിൽ യഷിനെ കൂടാതെ , സഞ്ജയ് ദത്ത്, രവീണ ടണ്ടെന്‍, ശ്രീനിധി ഷെട്ടി, മാളവിക അവിനാഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.