Saturday, April 20, 2024
HomeMalayalamFilm Newsഈ കണ്ടുമുട്ടൽ മറ്റൊരു ആഘോഷത്തിന് തുടക്കമിടുകയാണോ? തെന്നിന്ത്യൻ താരോദയങ്ങൾ ഒരുമിച്ചപ്പോൾ ആരാധകർക്ക് 100 സംശയങ്ങൾ

ഈ കണ്ടുമുട്ടൽ മറ്റൊരു ആഘോഷത്തിന് തുടക്കമിടുകയാണോ? തെന്നിന്ത്യൻ താരോദയങ്ങൾ ഒരുമിച്ചപ്പോൾ ആരാധകർക്ക് 100 സംശയങ്ങൾ

പ്രശാന്ത് നീലും ജൂനിയർ എൻടിആറും ഒരുമിച്ചുള്ള ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഇരുവരുടെയും കണ്ടുമുട്ടലാണ് ആരാധകർ ആകാംക്ഷയോടെ നോക്കി കാണുന്നത് .KGF ചാപ്റ്റർ 2 , RRR എന്നിവ 2022-ലെ ഏറ്റവും വലിയ സിനിമകളായി തെന്നിന്ത്യൻ സിനിമാലോകത്ത് തരംഗം തീർത്ത് കൊണ്ടിരിക്കുകയാണ്. ആ സന്ദർഭത്തിലാണ് ഒരു ചിത്രത്തിലെ നായകനും മറ്റൊരു ചിത്രത്തിനും സംവിധായകനും തമ്മിൽ ഒരുമിച്ച് കണ്ടുമുട്ടിയത്. ഈ രണ്ടു ചിത്രങ്ങളുടെയും ശക്തികേന്ദ്രങ്ങൾ ഒരുമിച്ചപ്പോൾ ആരാധകരും ഏറെ ആകാംക്ഷയിലാണ് ഉള്ളത് .

RRR നടൻ ജൂനിയർ എൻടിആർ അടുത്തിടെ കെ‌ജി‌എഫ് 2 സംവിധായകൻ പ്രശാന്തിന് ഒപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചതു മുതൽ ആരാധകർ ഇവരുടെ പുതിയ ചിത്രം വരികയാണോ എന്ന് ചോദ്യങ്ങൾ ചോദിച്ചിരുന്നു .
ഇരുവരുടെയും ജീവിതത്തിലെ സന്തോഷ ദിവസം ഒരേ ദിവസംഉണ്ടെന്നും ഒരുമിച്ച് ആഘോഷിക്കുകയാണെന്നും താരങ്ങൾ ചിത്രത്തിനു താഴെ സൂചിപ്പിച്ചു, എന്നാൽ അവരുടെ ഹാഷ്ടാഗിൽ ‘പുതിയ തുടക്കം’ എന്ന് എഴുതിയിരുന്നു, ഇതാണ് ആരാധകരെ ആകാംക്ഷയിൽ ആക്കിയത് .ഇത് ഇരുവരും ഒരു സിനിമയിൽ സഹകരിക്കുന്നു എന്ന പ്രഖ്യാപനത്തിലേക്ക് നയിക്കുമെന്ന് പലരും പ്രതീക്ഷിക്കുന്നുണ്ട്. , “നിങ്ങൾ വാർഷികങ്ങൾ പങ്കിടുമ്പോൾ, അത് ഒരു ആഘോഷത്തിന് തുടക്കമിടുക ആണോ എന്നായിരുന്നു ചിലർ ചൂണ്ടിക്കാട്ടിയത്.

കെജിഎഫ് ചാപ്റ്റർ 2, ആർആർആർ എന്നിവ റിലീസ് ചെയ്ത് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ബോക്സ് ഓഫീസിൽ തരംഗമായി ആയിരം കോടി ക്ലബ്ബിലേക്ക് കടന്നിരിക്കുകയാണ്. ഈ രണ്ടു ചിത്രങ്ങളും പാൻ-ഇന്ത്യൻ ഹിറ്റുകളായി മാറുകയും ഹിന്ദി ചലച്ചിത്ര വ്യവസായത്തിൽ കോളിളക്കം സൃഷ്ടിക്കുകയും ചെയ്തത് വളരെ അത്ഭുതം ഉണ്ടാക്കിയ വാർത്തയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments