Friday, April 19, 2024
HomeMalayalamജീവിതത്തിൽ ഏറ്റവും കൂടുതൽ കാത്തിരുന്ന ദിവസം: പ്രിയതമനൊപ്പമുള്ള ആദ്യ ചിത്രം പങ്കുവെച്ച് താരപുത്രി

ജീവിതത്തിൽ ഏറ്റവും കൂടുതൽ കാത്തിരുന്ന ദിവസം: പ്രിയതമനൊപ്പമുള്ള ആദ്യ ചിത്രം പങ്കുവെച്ച് താരപുത്രി

ആരാധകരുടെ പ്രിയപ്പെട്ട മ്യൂസിക് ഡയറക്ടർ എആർ റഹ്മാന്റെ മകൾ ഖത്തീജ റഹ്മാൻ ഇന്നാണ് വിവാഹിതയായത്. താരം റിയാസ്ദീൻ റിയാനെ ആണ് വിവാഹം കഴിച്ചത്. ഇതിഹാസ ഗായകൻ തന്റെ മകളുടെ വിവാഹത്തിൽ നിന്നുള്ള മനോഹരമായ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു വിവാഹവാർത്ത പ്രേക്ഷകരെ അറിയിച്ചത്. വിവാഹത്തിനുശേഷം മകൾ ഖദീജയും സോഷ്യൽ മീഡിയയിലൂടെ സന്തോഷ നിമിഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ചു. റിയാസ്ദീൻ റിയാനൊപ്പമുള്ള തന്റെ ആദ്യ ചിത്രം പ്രേക്ഷകരുമായി പങ്കുവെച് മനോഹരമായ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തു.

ചിത്രം പങ്കുവെച്ചുകൊണ്ട് ഖതിജ എഴുതിയത് ഇങ്ങനെയാണ്, “എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കാത്തിരുന്ന ദിവസം. എന്റെ പുരുഷൻ @റിയാസ്ദീൻരിയനെ വിവാഹം കഴിച്ചു ”.
ഉടൻ തന്നെ ആരാധകരും കമൻറുകളുമായി രംഗത്തെത്തി. എല്ലാവരും നവദമ്പതികൾക്ക് ആശംസകൾ പകർന്നു. അവരിൽ ഒരു ആരാധകൻ എഴുതിയ കമൻറ് ഇങ്ങനെയായിരുന്നു,

“വളരെ മനോഹരം @khatija.rahman ! ദൈവം നിങ്ങളെ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ!!അഭിനന്ദനങ്ങൾ,” മറ്റൊരാൾ പറഞ്ഞു, “അഭിനന്ദനങ്ങൾ നിങ്ങൾ രണ്ടുപേരും നിങ്ങൾ രണ്ടുപേരും ഈ ലോകത്തിലെ എല്ലാ സന്തോഷത്തിനും അർഹരായ വരാണ് സന്തോഷമായി ജീവിക്കട്ടെ”. പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ നിരവധി ആളുകളായിരുന്നു താരപുത്രൻ വിവാഹ ആശംസകളുമായ രംഗത്ത് എത്തിയത്. സന്തോഷമായി ജീവിക്കട്ടെ എന്ന്  ആരാധകർ കമൻറുകൾനൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments