Friday, September 29, 2023
HomeMalayalamFilm News24 മണിക്കൂർ കൊണ്ട് 'കിംഗ് ഓഫ് കൊത്ത' ടീസർ കണ്ടത് 9 മില്യൺ ആളുകൾ, മലയാളസിനിമയിലെ...

24 മണിക്കൂർ കൊണ്ട് ‘കിംഗ് ഓഫ് കൊത്ത’ ടീസർ കണ്ടത് 9 മില്യൺ ആളുകൾ, മലയാളസിനിമയിലെ ടീസർ വ്യൂവർഷിപ്പ് ചരിത്രം തിരുത്തിക്കുറിച്ച് പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ

രാജാവിന്റെ വരവ് അറിയിച്ചു കൊണ്ടുള്ള ടീസറിന് ഗംഭീര വരവേൽപ്പ് നൽകി മലയാളികൾ. മലയാള സിനിമാചരിത്രത്തിലെ ടീസർ വ്യൂവർഷിപ്പ് കണക്കുകളെല്ലാം പഴങ്കഥയാക്കി ‘കിംഗ് ഓഫ് കൊത്ത’ പുതിയ റെക്കോർഡ് കുറിച്ചു. പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ നായകനായി എത്തുന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ 9 മില്യൺ ആളുകളാണ് കണ്ടത്. മലയാളസിനിമയിൽ 24 മണിക്കൂർ സമയത്തിനുള്ളിൽ ഏറ്റവും അധികം കാഴ്ചക്കാർ ലഭിച്ച ടീസർ എന്ന റെക്കോർഡ് ഇനി കിംഗ് ഓഫ് കൊത്തയുടെ പേരിൽ. യുട്യൂബിൽ ട്രെൻഡിംഗിൽ ഒന്നാമതാണ് ഇപ്പോൾ കിംഗ് ഓഫ് കൊത്ത ടീസർ. 

പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്ത ഓണം റിലീസായി തിയറ്ററുകളിൽ എത്തും. ചിത്രത്തിൽ ‘കിംഗ് ഓഫ് കൊത്ത’ ആയാണ് ദുൽഖർ സൽമാൻ എത്തുന്നത്. ദുൽഖറിന് ഒപ്പം പ്രേക്ഷകർക്ക് പ്രിയപ്പെട്ട യുവ താരനിരയും എത്തുന്നു. തിയറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു മാസ്സ് എന്റെർടെയിനർ ആയിരിക്കും കിംഗ് ഓഫ് കൊത്ത. ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമിക്കുന്നത് വെഫെറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്. ചിത്രത്തിൽ ദുൽഖറിനൊപ്പം വലിയ താരനിരയാണ് അണിനിരക്കുന്നത്.

സർപ്പാട്ട പരമ്പരൈ ഫെയിം ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, വട ചെന്നൈ ശരൺ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ എന്നിങ്ങനെ ഒരു വൻ താരനിരയാണ് ചിത്രത്തിൽ ദുൽഖറിനൊപ്പം അണിനിരക്കുന്നത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ഓണം റിലീസായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ഛായാഗ്രഹണം – നിമീഷ് രവി, സ്ക്രിപ്റ്റ് – അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ – ശ്യാം ശശിധരൻ, മേക്കപ്പ് – റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം – പ്രവീൺ വർമ്മ, സ്റ്റിൽ – ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി രാജശേഖറാണ്. പാൻ ഇന്ത്യൻ തലത്തിൽ വിജയിച്ച കണ്ണും കണ്ണും കൊള്ളയടിത്താൽ, കുറുപ്പ്, സീതാരാമം, ചുപ്പ് എന്നീ സിനിമകൾക്ക് ശേഷം ദുൽഖർ നായകനാകുന്ന കിംഗ് ഓഫ് കൊത്ത സമാനതകളില്ലാത്ത കാഴ്ചാനുഭൂതി സിനിമാ പ്രേമികൾക്ക് സമ്മാനിക്കുമെന്ന് ഉറപ്പാണ്. ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ, പി ആർ ഓ – പ്രതീഷ് ശേഖർ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments