Wednesday, August 10, 2022

സെൻസർ ബോർഡിന്റെ U/A സർട്ടിഫിക്കറ്റ് നേടി ‘കൊത്ത്’ ഓഗസ്റ്റിൽ തീയറ്ററുകളിലേക്ക്

- Advertisement -

ആറുവർഷത്തിന് ശേഷം സിബി മലയിലിന്റെ സംവിധാനത്തില്‍ ആസിഫ് അലിയും റോഷൻ മാത്യുവും നായക വേഷത്തിലെത്തുന്ന ചിത്രം കൊത്തിന് സെൻസർ ബോർഡിന്റെ യു എ സർട്ടിഫിക്കറ്റ് ലഭിച്ചു. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. കണ്ണൂരിന്റെ രാഷ്ട്രീയം പശ്ചാത്തലമാക്കിയാണ് ചിത്രം അവതരിപ്പിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങൾ പ്രമേയമാക്കിയാണ് സിനിമ എന്ന സൂചന നല്‍കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ .

കണ്ണൂരുകാരനായ പാര്‍ട്ടി പ്രവര്‍ത്തകരായാണ് ആസിഫ് അലിയും റോഷൻ മാത്യുവും ചിത്രത്തിലെത്തുന്നത്. നിഖില വിമലാണ് നായിക. ശ്രീജിത്ത്‌ രവി, കോട്ടയം രമേശ്‌, ദിനേശ് ആലപ്പി, രാഹുൽ, ശിവൻ സോപാനം, രഞ്ജിത്ത്, വിജിലേഷ് , അതുല്‍, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഓഗസ്റ്റിൽ തിയേറ്ററുകളിൽ എത്തും.

എഡിറ്റർ – രതിൻ രാധാകൃഷ്ണൻ,ഛായാഗ്രഹണം- പ്രശാന്ത് രവീന്ദ്രൻ,പശ്ചാത്തല സംഗീതം – ജേക്സ് ബിജോയ്. പ്രൊഡക്ഷൻ ഡിസൈൻ – പ്രശാന്ത് മാധവ്.

ഹേമന്ത് കുമാറാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് ഹിറ്റ് ഗാനങ്ങളൊരുക്കി ശ്രദ്ധേയനായ സംഗീത സംവിധായകന്‍ കൈലാസ് മേനോനാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഗ്‌നിവേശ്. പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ, പി ആര്‍ ഒ – ആതിര ദില്‍ജിത്ത്.

- Advertisement -
Latest news
- Advertisement -
Related news
- Advertisement -spot_img