അഭിനേത്രിയും നർത്തകിയുമായ കൃഷ്ണ പ്രഭയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയി മാറുന്നത്. നവവധുവായി സ്വർണാഭരണങ്ങൾ അണിഞ്ഞുകൊണ്ടാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.ഈ വീഡിയോയും സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്, ആദ്യം കണ്ടപ്പോൾ ആരാധകർ കൃഷ്ണപ്രഭയുടെ വിവാഹം ആണെന്ന് തെറ്റിദ്ധരിച്ചു ,എന്നാൽ ഇത് വെറും ഒരു ബ്രൈഡൽ ഫോട്ടോ ഷൂട്ട് മാത്രമാണെന്ന് താരം അറിയിച്ചു. ഈ മനോഹരമായ മേക്കപ്പ് ചെയ്തിരിക്കുന്നത് വികാസ് ആണ്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമൻറുകൾ നൽകിയത്
സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ കൃഷ്ണപ്രഭ വളരെയധികം സജീവമാണ് ,നിരവധി നൃത്ത വീഡിയോകൾ താരം അടുത്തിടെ പോസ്റ്റ് ചെയ്തിരുന്നു. ക്ലാസിക്കൽ ഡാൻസ് മാത്രമല്ല വെസ്റ്റേൺ തനിക്ക് വഴങ്ങുമെന്നാണ് കൃഷ്ണ പ്രഭ വീഡിയോയിലൂടെ കാണിക്കുന്നത്.
സംസ്ഥാനതല യുവജനോത്സവ മത്സരത്തിൽ പ്രഭയ്ക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അതിനുശേഷമായിരുന്നു താരം അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മനോജ് ഗിന്നസിന്റെ കൊച്ചിൻ നവോദയ ട്രൂപ്പിൽ നർത്തകിയായി ജോയിൻ ചെയ്യുകയും ,പിന്നീട് ഏഷ്യാനെറ്റിലെ കോമഡി ഷോയിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു. നത്തോലി ഒരു ചെറിയ മീനല്ല ,ഓഫ് ജോസൂട്ടി ,കൂടാതെ കാവ്യാമാധവൻ കേന്ദ്രകഥാപാത്രമായ ഷീ ടാക്‌സിയിലെ കൃഷ്ണ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. അഭിനയത്തിനു പുറമേ താരം ഏറ്റവും അധികം ഇഷ്ടപ്പെടുന്നത് ഡാൻസ് ചെയ്യാനാണ്. കൊച്ചിയിൽ ജൈനിക സ്കൂൾ ഓഫ് ആർട്ട്സ് താരത്തിന് സ്വന്തമായുണ്ട്.