Thursday, March 28, 2024
HomeMalayalamഅച്ഛനും അമ്മയ്ക്കും വിഷുക്കൈനീട്ടമായി നൽകിയ സമ്മാനം: 72 ലക്ഷം രൂപയുടെ ആഡംബര കാറിൻറെ വിശേഷങ്ങളുമായി ലക്ഷ്മി...

അച്ഛനും അമ്മയ്ക്കും വിഷുക്കൈനീട്ടമായി നൽകിയ സമ്മാനം: 72 ലക്ഷം രൂപയുടെ ആഡംബര കാറിൻറെ വിശേഷങ്ങളുമായി ലക്ഷ്മി നക്ഷത്ര

മലയാളികൾ എന്ന് സ്നേഹത്തോടെ വിളിക്കുന്ന ചിന്നുവാണ് ലക്ഷ്മി നക്ഷത്ര. സ്വന്തം വീട്ടിലെ കുട്ടിയെ പോലെയാണ് ലക്ഷ്മിയെ ആരാധകർ സ്വീകരിച്ചത്. വർഷങ്ങൾ ഏറെയായി മിനി സ്ക്രീൻ ലോകത്ത് അവതാരികയായി തിളങ്ങുന്ന ലക്ഷ്മി കഴിഞ്ഞ ദിവസമാണ് ജീവിതത്തിലെ ഏറ്റവും വലിയ ഒരു സ്വപ്നം പൂർത്തിയാക്കിയത്. കുട്ടിക്കാലം മുതൽ ഉള്ള ഒരു ആഗ്രഹമാണ് താരമിന്ന് സാധിച്ചിരിക്കുന്നത്. 72 ലക്ഷം രൂപയുടെ ബി.എം.ഡബ്ലിയു എം സ്പോർട് 330 Li ആണ് താരം ജീവിതത്തിൽ സ്വന്തമാക്കിയിരിക്കുന്നത്.

ഇപ്പോഴിതാ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ കൂടെ ഇഷ്ട വാഹനത്തെക്കുറിച്ച് താരം മനസ്സ് തുറക്കുകയാണ്. വിഷുക്കൈനീട്ടമായി അച്ഛനും അമ്മയ്ക്കും താൻ നൽകുന്ന സമ്മാനമാണ് ഇതെന്നായിരുന്നു ലക്ഷ്മി  അഭിമുഖത്തിലൂടെ പറഞ്ഞത്.

ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ് ലക്ഷ്മി ചുരുങ്ങിയ കാലയളവ് കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ കയറി കൂടിയത്. എല്ലാവരും താരത്തെ സ്നേഹത്തോടെ ചിന്നു എന്നാണ് വിളിക്കുന്നത്. നിരവധി പരിപാടികളിൽ അവതാരികയായി താരം മിനിസ്ക്രീൻ ലോകത്ത് തിളങ്ങുകയാണ്. റേഡിയോ ജോക്കിയായിണ് താരം കരിയർ ആരംഭിച്ചത്. പക്ഷെ ശ്രദ്ധ നേടിയെടുത്തത് മിനിസ്ക്രീനിൽ അവതാരികയായിട്ടാണ്. 14 വർഷമായി താരം ഈ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. കഠിനമായി പരിശ്രമിച്ചാലും തങ്ങളുടെ ജീവിതത്തിലെ ആഗ്രഹങ്ങൾ എല്ലാം സഫലം ആവുകയാണ് എന്ന് ജീവിതത്തിലൂടെ പ്രേക്ഷകർക്ക് കാണിച്ചുതരികയാണ് എന്നായിരുന്നു പുതിയ കാർ വാങ്ങിയ സന്തോഷ വാർത്ത പങ്കുവെച്ചുകൊണ്ട് ലക്ഷ്മി സോഷ്യൽ മീഡിയയിൽ എഴുതിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments