Saturday, April 20, 2024
HomeMalayalamഎന്റെ ജീവിതം മാറ്റിമറിച്ച ഷോ!!! ജനഹൃദയങ്ങൾ സ്വീകരിച്ച അവതാരിക, പുരസ്കാര നിറവിൽ ലക്ഷ്മി നക്ഷത്ര

എന്റെ ജീവിതം മാറ്റിമറിച്ച ഷോ!!! ജനഹൃദയങ്ങൾ സ്വീകരിച്ച അവതാരിക, പുരസ്കാര നിറവിൽ ലക്ഷ്മി നക്ഷത്ര

ഒരൊറ്റ ഷോ കൊണ്ട് മലയാളി മനസ്സുകളുടെ ഹൃദയം കീഴടക്കിയ താരമാണ് ലക്ഷ്മി നക്ഷത്ര. മിനിസ്ക്രീൻ ഷോകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന അവതാരകയായി മാറാൻ ലക്ഷ്മിക്ക് അധികനാൾ വേണ്ടിവന്നില്ല. റേഡിയോ ജോക്കി ആയിയിരുന്നു കരിയർആരംഭിക്കുന്നത് ,പിന്നീടാണ് ടെലിവിഷൻ രംഗത്തേക്ക് കടന്നുവരുന്നത് .മുൻനിര റിയാലിറ്റിഷോകൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്. ആരാധകർ താരത്തെ സ്നേഹത്തോടെ വിളിക്കുന്നത് ചിന്നു എന്നാണ്. ആരാധകരുടെ സ്നേഹത്തിനു തിരിച്ചും താരം നന്ദി അറിയിക്കാറുണ്ട് ,ഇപ്പോഴിതാ ആ സ്നേഹത്തിന് മാറ്റുകൂട്ടി ഒരു പുരസ്കാരം കൂടി ലഭിച്ചിരിക്കുകയാണ്

2021-ലെ “ദി ബെസ്റ്റ് ഫീമെയിൽ ആങ്കർ” എന്നതിനുള്ള ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ (AIMA) ബഹുമതി ആണ് ലക്ഷ്മി നക്ഷത്ര നേടിയിരിക്കുന്നത്. ജയസൂര്യയും മലയാള സിനിമയിലെ പ്രമുഖരും അണിനിരക്കുന്ന വേദിയിലാണ് ശ്രീ ഗോകുലം ഗോപാലന്റെ കയ്യിൽനിന്നും താരം പുരസ്കാരം ഏറ്റുവാങ്ങിയത്. ഈ സന്തോഷം നിമിഷമാണ് ലക്ഷ്മി സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്.
എന്റെ ജീവിതം മാറ്റിമറിച്ച (സ്റ്റാർ മാജിക്) ഷോയിൽ പങ്കെടുത്തതിൽ തികഞ്ഞ സന്തോഷം.

എനിക്ക് മികച്ച പ്ലാറ്റ്ഫോം തന്നതിന് ഞങ്ങളുടെ ഷോ ഡയറക്ടർ അനൂപ് ജോണിന് നന്ദിഎന്നും സോഷ്യൽ മീഡിയയിൽ എഴുതി ,ഈ അടുത്ത കാലത്താണ് ബിഎംഡബ്ല്യു വാങ്ങിതാരം വാർത്തകളിൽ ഇടം പിടിച്ചത് ,ഒരുപാട് കാലം അലഞ്ഞുതിരിഞ്ഞാണ് ഈ രംഗത്ത് വന്നത്. പച്ചപിടിക്കാൻ ഒരുപാട് സമയമെടുത്തു. ഇപ്പോൾ നല്ലകാലമാണ് ,തരുന്ന ഓരോ പിന്തുണയ്ക്കും തൻറെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു എന്നും ലക്ഷ്മി നക്ഷത്ര പറഞ്ഞു.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് വാക്കുകളിങ്ങനെ:
2021-ലെ “ദി ബെസ്റ്റ് ഫീമെയിൽ ആങ്കർ” എന്നതിനുള്ള ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ (AIMA) ഈ ബഹുമതി ലഭിച്ചതിൽ നന്ദിയുണ്ട്. നന്ദി ഗോകുലം ഗോപാലൻ സാർ 🤗 ഗോകുലം ഗോപാലൻ
എന്റെ ജീവിതം മാറ്റിമറിച്ച (സ്റ്റാർ മാജിക്) ഷോയിൽ പങ്കെടുത്തതിൽ തികഞ്ഞ സന്തോഷം!
എനിക്ക് മികച്ച പ്ലാറ്റ്ഫോം തന്നതിന് ഞങ്ങളുടെ ഷോ ഡയറക്ടർ അനൂപ് ജോണിന് നന്ദി

RELATED ARTICLES
- Advertisment -

Most Popular

Recent Comments