Thursday, March 28, 2024
HomeMalayalamലക്ഷ്മി നക്ഷത്രയെ കാണാനെത്തിയ വൻ ജനക്കൂട്ടം: ജനപ്രിയ അവതാരിക തന്നെയെന്ന് സോഷ്യൽ മീഡിയ

ലക്ഷ്മി നക്ഷത്രയെ കാണാനെത്തിയ വൻ ജനക്കൂട്ടം: ജനപ്രിയ അവതാരിക തന്നെയെന്ന് സോഷ്യൽ മീഡിയ

ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന ഷോ കൊണ്ട് മലയാളി മനസ്സുകളുടെ ഹൃദയം കീഴടക്കിയ താരമാണ് ലക്ഷ്മി നക്ഷത്ര. മിനിസ്ക്രീൻ ഷോകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന അവതാരികയായ ലക്ഷ്മി നക്ഷത്ര യുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കാസർഗോഡ് ചെറുവത്തൂരിൽ ഉള്ള ഒരു സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. അതിഥിയായെത്തിയ ലക്ഷ്മി നക്ഷത്രയെ കാണാൻ ജനസാഗരം ആണ് കാസർകോട് എത്തിയത് .ചുരുങ്ങിയ സമയം കൊണ്ട് ആണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. നിരവധിപേരാണ് പോസ്റ്റിനു താഴെ കമൻറുകൾ നൽകിയത്, ലക്ഷ്മി നക്ഷത്ര തന്നെയാണ് ഞങ്ങളുടെ ജനപ്രിയ അവതാരിക എന്നും ആരാധകർ കമൻറ് കളിലൂടെ നൽകുന്നുണ്ട്.

റേഡിയോ ജോക്കി ആയിയിരുന്നു കരിയർആരംഭിക്കുന്നത് ,പിന്നീടാണ് ടെലിവിഷൻ രംഗത്തേക്ക് കടന്നുവരുന്നത് .മുൻനിര റിയാലിറ്റിഷോകൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്. ആരാധകർ താരത്തെ സ്നേഹത്തോടെ വിളിക്കുന്നത് ചിന്നു എന്നാണ്. അടുത്തിടെ ആയിരുന്നു താരം ഒരു പുരസ്കാരം സ്വന്തമാക്കിയ വിവരവും പ്രേക്ഷകരെ അറിയിച്ചത്.

2021-ലെ “ദി ബെസ്റ്റ് ഫീമെയിൽ ആങ്കർ” എന്നതിനുള്ള ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ (AIMA) ബഹുമതി ആണ് ലക്ഷ്മി നക്ഷത്ര നേടിയത്. ജയസൂര്യയും മലയാള സിനിമയിലെ പ്രമുഖരും അണിനിരക്കുന്ന വേദിയിലാണ് ശ്രീ ഗോകുലം ഗോപാലന്റെ കയ്യിൽനിന്നും താരം പുരസ്കാരം ഏറ്റുവാങ്ങുന്ന ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments