Friday, March 29, 2024
HomeMalayalamFilm Newsകാന്താരക്ക് ശേഷം നെയ്മറിന്റെ VFX വുമായി ലവകുശ ടീം

കാന്താരക്ക് ശേഷം നെയ്മറിന്റെ VFX വുമായി ലവകുശ ടീം

2022 വർഷം, ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ വിജയം ആയിരുന്നു റിഷാബ് ഷെട്ടി തിരക്കഥ എഴുതി, സംവിധാനം ചെയ്ത് അഭിനയിച്ച കാന്താര എന്ന ചിത്രം. കർണാടകയിലെ ഒരു ഉൾനാടൻ ഗ്രാമവും അവിടെ വിശ്വസിച്ചു പോകുന്ന ഒരു ഐതീഹ്യവും പ്രമേയമാക്കിയ ചിത്രം, ഇന്ത്യയിലെ എല്ലാ ഭാഷയിലും റിലീസ് ചെയ്യപ്പെടുകയും വലിയ പ്രേക്ഷക പ്രീതിയും, വിജയവും സൃഷ്ടിക്കുകയും ചെയ്തു .ഇന്ത്യൻ സിനിമയിലെ എല്ലാ പ്രമുഖരും ചിത്രത്തെ പ്രകീർത്തിച്ചു കൊണ്ട്‌ രംഗത്ത് വരികയും ചെയ്തു. സാങ്കേതികപരമായും ഒരുപാട്‌ മുന്നിട്ട് നിന്ന സിനിമായിരുന്നു കാന്താര, അതിൽ തന്നെ പ്രധാന പങ്ക്‌ വഹിച്ചത് സിനിമയുടെ VFX സംവിധാനം ആയിരുന്നു. ലവകുശ ആയിരുന്നു കാന്താരയുടെ VFX കൈകാര്യം ചെയ്തത്. മലയാളത്തിലും തമിഴിലും മറ്റെല്ലാഭാഷകളിലുമായി ഒട്ടനവധി ഹിറ്റ് ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ലവകുശയുടെ അടുത്ത ചിത്രവും ഒരു ബിഗ് ബജറ്റ് സിനിമ ആണ്‌. വി സിനിമാസിന്റെ ബാനറിൽ മാത്യു, നസ്ലെൻ എന്നിവർ ചേർന്ന് അഭിനയിക്കുന്ന നെയ്മർ എന്ന സിനിമ തങ്ങൾ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരു ചലഞ്ചിങ് സിനിമ ആണെന്നാണ്‌ ലവ കുശ പറയുന്നത്‌. 5 ഭാഷകളിലായി റിലീസ് ചെയ്യുന്ന നെയ്മറിന്റെ സംവിധായകൻ നവാഗതനായ സുധി മാഡിസൺ ആണ്‌. ചിത്രത്തിന്റ മോഷൻ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇതിനോടകം പുറത്ത്‌ വന്ന്‌ കഴിഞ്ഞു . പോണ്ടിച്ചേരിയിലും കോയമ്പത്തൂരിലും ചാലക്കുടിയിലും ആയി ചിത്രീകരിച്ച നെയ്മറിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്ന് വരികയാണ്. ചിത്രം മാർച്ചിൽ തീയേറ്ററുകളിൽ എത്തും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments