Thursday, March 28, 2024
HomeMalayalamFilm Newsസൗമ്യ മേനോൻ നായികയാവുന്ന  'ലെഹരായി': സോഷ്യൽ മീഡിയയിൽ തരംഗമായി മോഷൻ പോസ്റ്റർ

സൗമ്യ മേനോൻ നായികയാവുന്ന  ‘ലെഹരായി’: സോഷ്യൽ മീഡിയയിൽ തരംഗമായി മോഷൻ പോസ്റ്റർ

വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ആരാധകരെ സ്വന്തമാക്കിയ  നായികയാണ് സൗമ്യ മേനോൻ. മലയാളത്തിൽ മാത്രമല്ല   തെലുങ്ക്, കന്നഡ ചിത്രങ്ങളിലും അവസരം തേടി താരം തെന്നിന്ത്യൻ സിനിമാ ലോകത്തേക്ക് കടന്നിരിക്കുകയാണ്. ഇപ്പോഴിതാസൗമ്യ മേനോന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ ‘ലെഹരായി’യുടേതായി  മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ചുരുങ്ങിയ സമയം കൊണ്ടാണ് പോസ്റ്റർ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

ചിത്രത്തിൽ സൗമ്യയുടെ നായകനായി എത്തുന്നത് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് ശ്രദ്ധ നേടിയ തെലുങ്ക് താരം രഞ്ജിത്ത് ആണ്. എസ്.എൽ.എസ് മൂവീസിന്റെ ബാനറിൽ ബേക്കേം വേണുഗോപാൽ,  മഡ്‌ഡിറെഡ്ഢി ശ്രീനിവാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് . സംവിധാനം ചെയ്തിരിക്കുന്നത് രാമകൃഷ്ണ പരമഹംസയാണ്.
പറുചുരി നരേഷ് ആണ് ചിത്രത്തിൻ്റെ തിരക്കഥ എഴുതിയിരിക്കുന്നത് . രാമജോഗൈ ശാസ്ത്രി, കാസർള ശ്യാം, ശ്രീമണി, ഉമ മഹേഷ്‌, പാണ്ടു തനൈരു എന്നിവരുടെ വരികൾക്ക് സംഗീതം നൽക്കുന്നത് ഗാന്റടി കൃഷ്ണയാണ്.

കൂടാതെ ഈ ചിത്രത്തിൻറെ ക്യാമറ നിർവ്വഹിച്ചിരിക്കുന്നത് എം.എൻ ബാൽറെഡ്‌ഡിയാണ് . എഡിറ്റർ പ്രാവിൻ പുടി, സ്റ്റണ്ട്സ്ശങ്കോർ, കൊറിയോഗ്രാഫർസ് അജയ് സായി, വെങ്കട്ട് ദീപ്. പി ആർ ഒ ആയി പ്രവർത്തിക്കുന്നത് ശിവപ്രസാദ്  ആണ്

തെന്നിന്ത്യൻ സിനിമ ലോകത്തിൻറെ സൂപ്പർതാരം സൂപ്പർ സ്റ്റാർ മഹേഷ് ബാബു നായകനായി അഭിനയിക്കുന്ന  ‘സർക്കാരു വാരി പാട്ട’യാണ് സൗമ്യയുടെ റിലീസിനൊരുങ്ങിയ ചിത്രം. ചിത്രത്തിൽ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട നടി കീർത്തി സുരേഷ് ആണ് . ചിത്രം മെയ് 12ന്  റിലീസ് ചെയ്യും. കൂടാതെ കന്നട യിലും  തെലുങ്കിലും മലയാളത്തിലും താരത്തിന്റെ പുതിയ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് .

RELATED ARTICLES
- Advertisment -

Most Popular

Recent Comments