എൽ ജി എം; ഓഡിയോ – ട്രെയിലർ ലോഞ്ച് ധോണി, സാക്ഷി ധോണി നിർവഹിച്ചു

ധോണി എന്റർടൈൻമെന്റസിന്റെ ബാനറിൽ ധോണി, സാക്ഷി ധോണി നിർമിക്കുന്ന ചിത്രം എൽ ജി എം ഓഡിയോ, ട്രെയിലർ ലോഞ്ച് തിങ്കളാഴ്ച ചെന്നൈ ലീല പാലസിൽ നടന്നു. ധോണി എന്റർടൈന്മെന്റ്സിന്റെ ആദ്യ നിർമാണ സംരംഭം വിശിഷ്ഠ അധിതികൾക്കും മാധ്യമപ്രവർത്തകർക്കും മുന്നിൽ ലോഞ്ച് ചെയ്തത് ധോണിയും സാക്ഷി ധോണിയും ചേർന്നാണ്. രമേശ് തമിഴ്മണി സംവിധാനം ചെയ്യുന്ന ഫൺ ഫാമിലി എന്റർടെയിനർ ചിത്രത്തിൽ ഹരീഷ് കല്യാൺ, ഇവാന, നാദിയ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നതും രമേശ് തമിഴ്മണിയാണ്.

ചടങ്ങിൽ ധോണിയുടെ വാക്കുകൾ ഇങ്ങനെ “ഞാൻ സിനിമ കണ്ടു. ഒരു ക്ലീൻ എന്റർടെയിനറാണ് ചിത്രം. എന്റെ മകളുമൊത്ത് എനിക്ക് കാണാം. ഒരുപാട് ചോദ്യങ്ങൾ അവൾ ചോദിക്കുമെങ്കിലും എനിക്ക് അവളുമൊത്ത് കാണാം. അഭിനേതാക്കൾ മികച്ച ജോലികളാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ടീമിൽ നിന്നാണ് ശക്തി വരുന്നത്. ഈ ചിത്രം അവർ കൈകാര്യം ചെയ്തത് കണ്ടിട്ട് അഭിമാനം തോന്നുന്നു.

സിനിമ എടുക്കണമെന്ന് സാക്ഷി പറഞ്ഞപ്പോൾ ഞാൻ പറഞ്ഞത് വീട് ഉണ്ടാക്കുന്നതുപോലെയല്ല സിനിമ ചെയ്യുന്നത്. ആദ്യം ഒരു തീരുമാനത്തിൽ എത്തി കഴിഞ്ഞാൽ പിന്നീട് അത് മാറ്റാൻ കഴിയില്ല. ഒരു തീരുമാനം എടുത്ത്‌ മുന്നോട്ട് പോകണം. ബാക്കി എല്ലാം മറന്നുകൊണ്ട് തന്നെ മുന്നോട്ട് പോകണം. അങ്ങനെ മുന്നോട്ട് പോയതുകൊണ്ട് തന്നെയാണ് ഇത്രയും വേഗം ചിത്രത്തിന്റെ ഷൂട്ടിങ്ങ് തീർക്കുവാൻ കഴിഞ്ഞത്.

ഞാൻ ആകെ പറഞ്ഞ കാര്യം നല്ല ഭക്ഷണം ഉണ്ടായിരിക്കണമെന്നാണ്. കാസ്റ്റിനും ക്രുവിനും നല്ല ഭക്ഷണം ഉണ്ടായിരിക്കണമെന്ന് മാത്രമായിരുന്നു എന്റെ ആവശ്യം. ഞാൻ വിധിയിൽ വിശ്വസിക്കുന്ന വ്യക്തിയാണ്.

ഞാൻ വിധിയിൽ വിശ്വസിക്കുന്നു. എന്റെ ടെസ്റ്റ് അരങ്ങേറ്റം നടന്നത് ചെന്നൈയിലാണ്. എന്റെ ഏറ്റവും ഉയർന്ന ടെസ്റ്റ് സ്കോർ ഞാൻ നേടിയത് ചെന്നൈയിലാണ്. ചെന്നൈയിൽ സംഭവിച്ചതിൽ എനിക്ക് അഭിമാനിക്കാവുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ആരാധകർക്ക് സ്നേഹവും വാത്സല്യവും ഉണ്ട്. ഉയർച്ച താഴ്ചകളിലൂടെ ഈ വർഷം ഞങ്ങൾ തിരിച്ചെത്തിയ വഴി ശ്രദ്ധേയമാണ്. അതേ സമയം, CSK എവിടെ പോയാലും ഞങ്ങൾക്ക് ഒരുപാട് സ്നേഹം ലഭിക്കുകയും ചെയ്യുന്നുണ്ട്.

സിനിമ കുറച്ച് സമയത്തിനുള്ളിൽ വരും. അത് രസകരമായിരിക്കും. മൂന്ന് പേർ തമ്മിലുള്ള ഒരു സമവാക്യമാണ്, കൂടുതലും. അമ്മായിയമ്മയും മരുമകളും നടുവിലുള്ള മകൻ എങ്ങനെ ഇരുവർക്കും ഇടയിലായി. . തീയറ്ററുകളിൽ ഇത് കണ്ട് നല്ല ആസ്വാദനം സമ്മാനിക്കുമെന്ന് തീർച്ച.” ഇതായിരുന്നു ധോണിയുടെ വാക്കുകൾ.

സിനിമയെ കുറിച്ച് പറയുമ്പോൾ എന്റെ ഒരുപാട് സുഹൃത്തുക്കൾക്കും നമ്മുടെ ചുറ്റുപാടുമുള്ളവർക്കും ഇത്തരം സാഹചര്യങ്ങൾ പൊതുവെ ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോൾ ഞങ്ങൾ ചിന്തിച്ചു, എന്തുകൊണ്ട് ഇത് സിനിമയാക്കിക്കൂടാ എന്നായിരുന്നു സിനിമയുടെ നെടുംതൂണായ സാക്ഷി ധോണി പറഞ്ഞത്. അങ്ങനെ ഞങ്ങൾ രമേശിനോട് സംസാരിച്ചു, അങ്ങനെയാണ് ഈ സിനിമ സംഭവിക്കുന്നത്. “ഞങ്ങൾ ഈ ചിത്രം തമിഴിൽ നിർമ്മിക്കാൻ തിരഞ്ഞെടുത്തത് ധോണി കാരണമാണ്. ഇത് ഞങ്ങളുടെ ആദ്യ സിനിമയായതിനാൽ തമിഴിൽ ചെയ്യാൻ ഞങ്ങൾ ആഗ്രഹിച്ചു. ഈ സിനിമയ്ക്ക് മാത്രമല്ല, ബാക്കിയുള്ള പ്രോജക്റ്റുകൾക്കും ഞങ്ങൾക്ക് ഇതുപോലൊരു തുടക്കം ആവശ്യമാണ്. അങ്ങനെയുള്ള തുടക്കം ലഭിക്കാൻ ഏറ്റവും നല്ല സ്ഥലമാണ് ചെന്നൈ.” ഇതായിരുന്നു സാക്ഷി പറഞ്ഞത്.

ഈ അവസരത്തിൽ ധോണി സാറിനോടും സാക്ഷി മാഡത്തോടും ആദ്യമായി നന്ദി പറയണമെന്ന് പറഞ്ഞുകൊണ്ടാണ് സംവിധായകൻ രമേഷ് തമിഴ്മണി തുടങ്ങിയത്. “ഈ പ്രോജക്റ്റിൽ ജോലി ചെയ്യുമ്പോൾ സമ്മർദ്ദമോ ടെൻഷനോ ഇല്ലായിരുന്നു. ഈ ചിത്രത്തിന്റെ ആശയം സാക്ഷി മാഡത്തിൽ നിന്നാണ് വന്നത്, ഞങ്ങൾ ഇത് എങ്ങനെ നിർമ്മിക്കും എന്നതിനെക്കുറിച്ച് ഞങ്ങൾ ഒരുപാട് ചർച്ചകൾ നടത്തിയിരുന്നു. LGM ഒരു ഫൺ ചിത്രമാണ്. വളരെ നല്ല ടീമിന് നന്ദി, അത് ഈ സിനിമ ചെയ്യാൻ വളരെ എളുപ്പമായിരുന്നു.

“ലോകത്തുള്ള എല്ലാവരും നേരിടുന്ന പ്രശ്നമാണ് ഞങ്ങളുടെ കഥ. എല്ലാവരും ഇത് അനുഭവിച്ചിട്ടുണ്ടാകും. സാക്ഷി മാഡം ഓരോ ഷോട്ടും നോക്കും. മൂന്ന് നാല് വട്ടം തിരക്കഥ ഞങ്ങൾ മാറ്റി എഴുതിയിരുന്നു. ധോണി സാർ ഒരിക്കലും സെറ്റിൽ വന്നിട്ടില്ല, പക്ഷേ അദ്ദേഹം നിർദ്ദേശങ്ങൾ നൽകി. റിസൾട്ട് എന്തുമാകട്ടെ വിഷമിക്കേണ്ട, എന്നാൽ നിങ്ങൾ പിന്തുടരുക എന്ന് അദ്ദേഹം പറഞ്ഞു.

നദിയയുടെ വാക്കുകൾ “ധോണി എന്റർടെയ്ൻമെന്റിൽ നിന്ന് ആദ്യമായി ഒരു കോൾ വന്നപ്പോൾ, ഇത് വനിതാ പ്രീമിയർ ലീഗിലേക്കുള്ള കോളാണെന്നാണ് ഞാൻ കരുതിയത്, ഇത് ഒരു പ്രാങ്കാണെന്നാണ് ഞാൻ കരുതിയത്. ഒരുപാട് പേർക്ക് പ്രചോദനമായതിന് ധോണി സാറിന് നന്ദി. എൽജിഎം ഒരു രസകരമായ ചിത്രമാണ്. ബന്ധങ്ങളെ കുറിച്ച് സംസാരിക്കുന്ന ചിത്രമാണ്. എല്ലാ ബന്ധങ്ങൾക്കും ഇത് പോസിറ്റീവിറ്റി നൽകും .സംവിധായകൻ രമേഷ് തമിഴ്മണി വളരെ കഴിവുള്ള വ്യക്തിയാണ്.

ചിത്രത്തിലെ നായകൻ ഹരീഷ് കല്യാണിന്റെ വാക്കുകൾ, “ഞാൻ എൽ‌ജി‌എമ്മിനെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ്, ഈ വർഷം ഇത്തരമൊരു ഐ‌പി‌എൽ സീസൺ ഞങ്ങൾക്ക് നൽകിയതിന് ധോണി സാറിനോട് എനിക്ക് നന്ദി പറയണം, ഇത് വിജയങ്ങളെക്കുറിച്ചല്ല, ഞങ്ങൾക്ക് തന്ന നിമിഷങ്ങളെക്കുറിച്ചാണ് നന്ദി. ഇത് അവസാന സീസണല്ലെന്ന് ഞങ്ങൾ ഇപ്പോഴും പ്രതീക്ഷിക്കുന്നു. സാക്ഷി മാഡത്തിന്റെ ആശയം വളരെ മനോഹരമാണ്. ഇത് എല്ലാ പ്രേക്ഷകരുമായും ബന്ധിപ്പിക്കും. ലോകത്തിൽ എല്ലാവരും നേരിടുന്ന പ്രശ്നത്തെക്കുറിച്ച് സംസാരിക്കുന്നു. ലോകമെമ്പാടുമുള്ള എല്ലാ കുടുംബങ്ങൾക്കും ഇതിലേക്ക് കണക്റ്റു ചെയ്യാൻ കഴിയും. നന്ദി സാക്ഷി മാഡം. എനിക്ക് ഈ ചിത്രത്തിലൂടെ ഒരു സഹോദരനെ ലഭിച്ചു, അതാണ് സംവിധായകൻ രമേഷ് തമിഴ്മണി. എം കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി പുറത്തിറങ്ങിയപ്പോൾ, നദിയ മാമനെ അമ്മ എന്ന് വിളിക്കാമോ എന്ന് ഞാൻ പോയി അമ്മയോട് ചോദിച്ചു, കാരണം എനിക്ക് അത്രമാത്രം ഇഷ്ടമായിരുന്നു. നദിയ മാമിനൊപ്പം ഈ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്. ഇവാന വളരെ കഴിവുള്ള ഒരു നടിയാണ്, ഇവാനയോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം. കോമഡി, റൊമാൻസ്, ഡ്രാമ എന്നിവയ്‌ക്ക് പുറമെ സിനിമയിൽ കാര്യമായി സംസാരിക്കുന്നുണ്ട്. നിങ്ങൾ നിങ്ങളുടെ കുടുംബത്തെ തിരഞ്ഞെടുക്കുന്നില്ല. അവർ നിങ്ങൾക്ക് ദൈവത്തിന്റെ സമ്മാനമാണ്. കുടുംബത്തെ ഒരുമിച്ച് ചേർക്കുന്നതിൽ ചിലതുണ്ട്. സിനിമ കാണുമ്പോൾ ഞാൻ എന്താണ് പറയുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാകും. “ഈ സിനിമ കണ്ടതിന് ശേഷം ധോണി സാർ എന്താണ് പറഞ്ഞതെന്ന് സംവിധായകൻ തമിഴ്മണിയോട് ചോദിച്ചപ്പോൾ, ‘ഞങ്ങൾ എന്ത് ചെയ്താലും അത് ആദ്യം ഇഷ്ടപ്പെടണം’ എന്നാണ് സാർ തന്നോട് പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ, ഞങ്ങൾ ചെയ്തത് തനിക്ക് ഇഷ്ടപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവർക്കും ഇഷ്ടമാകുന്ന ഒരു സിനിമയായിരിക്കും ഇത്.”

നടി ഇവാനയുടെ വാക്കുകൾ ഇങ്ങനെ, “ധോനി സാർ ഈ ചിത്രം തമിഴിൽ ചെയ്യാൻ തിരഞ്ഞെടുത്തത് കൊണ്ടാണ് ഞങ്ങൾക്ക് ഈ അവസരം ലഭിച്ചത്. ഈ ടീം വളരെ വലുതാണ്, അതിന്റെ ഭാഗമാകാൻ എനിക്ക് ഭാഗ്യമുണ്ടായതിൽ സന്തോഷം. സംവിധായകൻ തമിഴ്മണി ക്യാപ്റ്റൻ കൂളായിരുന്നു. ഞാൻ അത്ഭുതപ്പെട്ടു. ഒരു സംവിധായകന് ഇത്രയും ക്ഷമ കാണിക്കാൻ കഴിയുമോ എന്ന് സംശയിച്ചു. ഈ പ്രോജക്റ്റിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.”

സ്വാഗത പ്രസംഗത്തിൽ നിർമ്മാതാവ് വികാസ് ഹസിജയുടെ വാക്കുകൾ ഇങ്ങനെ, “ഈ പ്രോജക്റ്റുമായി സഹകരിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ വലിയ ഉത്തരവാദിത്തം എന്നിൽ വിശ്വസിച്ച് ഏൽപ്പിച്ചതിന് ഞാൻ ധോണി സാറിനും സാക്ഷി മാമിനും നന്ദി പറയുന്നു.”

നടൻ യോഗി ബാബു തന്റെ പ്രസംഗത്തിനിടെ പറഞ്ഞു, “ധോണി സാറിനും സാക്ഷി മാഡത്തിനും അവരുടെ ആദ്യ ചിത്രം തമിഴിൽ ചെയ്തതിന് ഞാൻ നന്ദി പറയുന്നു. ഈ ചിത്രത്തിനായി സംവിധായകൻ രമേഷ് തമിഴ്മണി എന്നെ സമീപിച്ചപ്പോൾ, അദ്ദേഹം വേഗത്തിൽ ഒരു സിനിമ ചെയ്‌ത്‌ തീർക്കാൻ ശ്രമിക്കുകയാണോ എന്ന് ആദ്യം സംശയമുണ്ടായിരുന്നു. ഒടുവിൽ, ധോണി എന്റർടൈൻമെന്റിന് വേണ്ടി ഒരു സിനിമ നിർമ്മിക്കുന്നതിൽ അദ്ദേഹം വളരെ ഗൗരവമായി തന്നെ കണ്ടിരുന്നെന്ന് എനിക്ക് മനസ്സിലായി. “എന്നിരുന്നാലും, സിനിമയിൽ നദിയ മാം, ഹരീഷ് കല്യാണ് തുടങ്ങിയ വലിയ താരങ്ങൾ ഉണ്ടായിരുന്നുവെന്നും അവർക്ക് തിരക്കുള്ള ഷെഡ്യൂളുകളുണ്ടെന്നും പൊതുവായ ഡേറ്റ് പ്രശ്‌നമാകാമെന്നും ഞാൻ അദ്ദേഹത്തെ ചൂണ്ടിക്കാണിച്ചു. ധോണി സർ ഒപ്പിട്ട ഒരു ക്രിക്കറ്റ് ബാറ്റ് തരാമെന്ന് സംവിധായകൻ തമിഴ്മണി എന്നോട് പറഞ്ഞപ്പോൾ മനസ്സ് മാറി. ഞാൻ ഉടനെ എന്റെ മാനേജരോട് അയാൾക്ക് ആവശ്യമുള്ള എല്ലാ ഡേറ്റ്സും നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഹരീഷ് കല്യാൺ, ഇവാന, നദിയാ മാം എന്നിവരുൾപ്പെടെ ഈ ചിത്രത്തിലെ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ധോണി സാർ തന്റെ ഹെലികോപ്റ്റർ ഷോട്ട് എടുത്ത വേഗതയിൽ തന്നെ, ഈ സിനിമയുടെ സംവിധായകൻ തമിഴ്മണി ചിത്രീകരണം പൂർത്തിയാക്കുകയിരുന്നു. ഞങ്ങളെ നന്നായി നോക്കിയതിനും സംവിധായകൻ ആഗ്രഹിച്ചതെല്ലാം ഉടനടി നൽകിയതിനും ധോണി എന്റർടെയ്ൻമെന്റിന്റെ മുഴുവൻ പ്രൊഡക്ഷൻ യൂണിറ്റിനും എന്റെ ആത്മാർത്ഥമായ നന്ദി. ഈ ചിത്രം ഒരു വലിയ വിജയമാകാൻ ഞാൻ പ്രാർത്ഥിക്കുന്നു.”

തമിഴ്‌നാട്ടിൽ ചിത്രം വിതരണം ചെയ്യുന്ന ശക്തി ഫിലിം ഫാക്ടറിയുടെ പ്രശസ്ത വിതരണക്കാരനായ ശക്തിവേലന്റെ വാക്കുകൾ ഇങ്ങനെ , “ധോണി എന്റർടെയ്ൻമെന്റ് നിർമ്മിച്ച ഒരു ചിത്രം ഞാൻ വിതരണം ചെയ്യുന്നു എന്നതിനേക്കാൾ എന്നെ സന്തോഷിപ്പിക്കുന്ന മറ്റൊന്നില്ല. ഈ സിനിമയുടെ റീ-റെക്കോർഡിങ്ങിന് മുമ്പുതന്നെ ആദ്യ 35 മിനിറ്റ് കാണാനുള്ള അവസരം എനിക്ക് ലഭിച്ചു, ഞാൻ വളരെയധികം ചിരിച്ചു. ഞാൻ ഏകദേശം 10-12 തവണ ചിരിച്ചു. റീ-റെക്കോർഡിംഗിന് മുമ്പ് തന്നെ ചിത്രം വളരെ നന്നായി വന്നിരുന്നു. സംവിധായകൻ രമേഷ് എന്റെ സുഹൃത്താണ്, അദ്ദേഹം മുഖേനയാണ് ഈ ചിത്രം വിതരണത്തിനായി യൂണിറ്റിനെ സമീപിച്ചത്. എന്റെ ജീവിതകാലത്ത് എനിക്ക് മറക്കാൻ കഴിയാത്ത ചിത്രമാണിത്.”

ചിത്രത്തിന്റെ അസോസിയേറ്റ് പ്രൊഡ്യൂസർ ശർമിള ജെ രാജിന്റെ വാക്കുകൾ, “ഈ പ്രോജക്റ്റിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്.”

സിനിമയിൽ അഭിനയിച്ച നടൻ മിർച്ചി വിജയ് പറഞ്ഞു, ” എനിക്ക് അവസരം നൽകിയതിന് ധോണി സാറിനും സാക്ഷി മാമിനോടും നന്ദി പറയുന്നു. ഇതൊരു മികച്ച ഫിലിം യൂണിറ്റാണ്, അതിലെ എല്ലാവരോടും ഞാൻ നന്ദി പറയുന്നു. നടൻ യോഗി ബാബുവിന് നന്ദി, സെറ്റുകളിൽ, ഞങ്ങൾക്ക് നൽകാൻ എല്ലാ പഞ്ച് ലൈനുകളും നൽകി ഞങ്ങളെ അദ്ദേഹം സഹായിച്ചു. ഈ ചിത്രം എന്റെ ജീവിതത്തിന്റെ ഗതി മാറ്റിയ ഒരു സിനിമയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഷൂട്ടിങ്ങിനിടെ പ്രൊഡക്ഷൻ യൂണിറ്റ് ഞങ്ങളെ നന്നായി പരിപാലിച്ചു. ‘ധോണി സാർ നിങ്ങളോട് സന്തോഷത്തോടെ പ്രവർത്തിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്’ എന്ന് പറഞ്ഞ് അവർ ഞങ്ങളെ പ്രചോദിപ്പിക്കും. കൂടാതെ, കഴിഞ്ഞ ദിവസം അവർ ഞങ്ങളെ നന്നായി പരിപാലിച്ചിട്ടുണ്ടോയെന്നും എന്തെങ്കിലും കുറവുണ്ടോ എന്നറിയാനുള്ള ഫീഡ്‌ബാക്ക് ഫോമുകളും അവർ ഞങ്ങൾക്ക് നൽകിയിരുന്നു .ഹരീഷ് കല്യാൺ, ഇവാന, നദിയ മാഡം എന്നിവർക്കൊപ്പം ഈ സിനിമയിൽ പ്രവർത്തിച്ചതിൽ സന്തോഷം.” പി ആർ ഒ – ശബരി

Hot this week

Sanuja Somanath

Sanuja Somanath (Sanju Somanath) Actress Photos Stills Gallery Sanuja Somanath...

Nikhila Vimal

Nikhila Vimal Actress Photos Stills Gallery Nikhila Vimal  Photos including...

Nayanthara Chakravarthy

Nayanthara Chakravarthy Actress Photos Stills Gallery | Actress Nayanthara...

Jewel Mary

Jewel Mary Photos Stills Gallery | Actress Jewel Mary...

Esther Anil

Esther Anil Photos Stills Gallery | Actress Esther Anil...

Topics

പോരാട്ടത്തിന് ഭൈരവനും ബുജ്ജിയും; കൽക്കിയുടെ സ്പെഷ്യൽ അനിമേഷൻ ട്രെയിലർ പ്രൈമം വിഡിയോയിൽ, ആഘോഷമാക്കി അണിയറപ്രവർത്തകർ

വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് - നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന...

ഹന്നാ അലക്സാണ്ടറായി ഹന്നാ റെജി കോശി; ‘ഡിഎൻഎ’യിലെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്, ചിത്രം ജൂൺ 14-ന് തീയറ്ററുകളിലേക്ക്

കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്‌, ഉപ്പുകണ്ടം...

പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രവുമായി എന്‍ടിആര്‍

ആരാധകരെ പിറന്നാള്‍ ദിനത്തില്‍ ആവേശം കൊള്ളിച്ചുകൊണ്ട് ആര്‍ആര്‍ആര്‍ താരം എന്‍ടിആറിന്റെ പുതിയ...

‘ഭയം പതിയിരിക്കുന്ന ഗാനം; ദേവര പാര്‍ട്ട്‌ 1-ലെ ‘ഫിയര്‍ സോങ്ങ്’ പുറത്ത്

കൊരട്ടല ശിവയുടെ എൻടിആർ ചിത്രം ദേവര പാര്‍ട്ട്‌ 1-ലെ ആദ്യ ഗാനം...

ആരാണ് ബുജ്ജി? കല്‍ക്കി 2898 എഡിയിലെ പുതിയ കഥാപാത്രം മേയ് 22-ന്

പ്രേക്ഷകര്‍ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കല്‍ക്കി 2898 എഡി. പ്രഭാസ്,...

നായിക ചിന്നു ചാന്ദ്നി; പുതിയ നായകനെ അവതരിപ്പിച്ച് ‘വിശേഷം’ ടീസർ

സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ...

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ...
spot_img

Related Articles

Popular Categories

spot_imgspot_img