Sunday, September 24, 2023
HomeMalayalamFilm Newsതീയേറ്റർ റിലീസിന് ഒരുങ്ങി ധോണി എന്റർടൈന്മെന്റ്‌സ് ചിത്രം 'എൽ ജി എം

തീയേറ്റർ റിലീസിന് ഒരുങ്ങി ധോണി എന്റർടൈന്മെന്റ്‌സ് ചിത്രം ‘എൽ ജി എം

ധോണി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ എം എസ് ധോണിയുടെയും ഭാര്യ സാക്ഷി ധോണിയുടെയും കന്നി നിർമാണ ചിത്രമായ ‘എൽ ജി എം’ നായി തമിഴ് ഇൻഡസ്ട്രിയിലെ ഓരോരുത്തരും കാത്തിരിപ്പിലാണ്. ചിത്രം തെലുഗുവിലേക്കും ഡബ് ചെയ്ത് തീയേറ്റർ റിലീസിനൊരുങ്ങുകയാണ്. ചിത്രം കേരളത്തിലും റിലീസിനെത്തും.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ‘തല’ ധോണി തന്നെയാണ് തന്റെ ഫേസ്ബുക്ക് അ‌ക്കൗണ്ടിലൂടെ പങ്കുവെച്ചത്. രമേശ് തമിഴ് മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കോമഡി ഫാമിലി എന്റർടെയിനർ ജോണറിലാണ് ചിത്രം എത്തുന്നത്.

സമവിധായകൻ രമേശ് തമിഴ്മണിയുടെ വാക്കുകൾ ഇങ്ങനെ ” നിങ്ങളുടെ ആത്മാവിനെ തൊടുന്നതിനോടൊപ്പം നിങ്ങളെ ചിരിപ്പിക്കുന്ന ചിത്രവും കൂടിയാകും എൽ ജി എം. പ്രേക്ഷകർ ചിത്രത്തിന് നൽകിയ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി”.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസനത്തോട് അടുക്കുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും ട്രെയിലർ ലോഞ്ചും ഉടൻ തന്നെ ഔദ്യോഗികമായി അറിയിക്കും. എം എസ് ധോണിയും ഭാര്യ സാക്ഷി ധോണിയും ചടങ്ങിൽ പങ്കെടുക്കും. ചിത്രത്തിന്റെ ഏറ്റവും ഒടുവിൽ റിലീസായ ട്രെയിലർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒട്ടാകെ 70 ലക്ഷത്തിലധികം വ്യുസുമായി കുതിക്കുകയാണ്.

ഒരു ഫീൽ ഗുഡ് ഫാമിലി എന്റർടെയിനറായ ‘എൽ ജി എം’ ൽ ഹരീഷ് കല്യാൺ, നാദിയ, ഇവാന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ യോഗി ബാബു, മിർച്ചി വിജയ് തുടങ്ങിയവരും ചിത്രത്തിന്റെ പ്രധാന ഭാഗമാകുന്നു. സംവിധായകൻ രമേശ് തമിഴ്മണി തന്നെയാണ് ചിത്രത്തിന് സംഗീതം നൽകുന്നതും. പി ആർ ഒ – ശബരി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments