Thursday, April 25, 2024
HomeMalayalamFilm Newsസൂപ്പർസ്റ്റാർ മഹേഷ് ബാബു, ത്രിവിക്രം ശ്രീനിവാസ്, ഹരിക & ഹാസിൻ ക്രിയേഷൻസ് ചിത്രം SSMB28 ജനുവരി...

സൂപ്പർസ്റ്റാർ മഹേഷ് ബാബു, ത്രിവിക്രം ശ്രീനിവാസ്, ഹരിക & ഹാസിൻ ക്രിയേഷൻസ് ചിത്രം SSMB28 ജനുവരി മുതൽ ചിത്രീകരണം ആരംഭിക്കുന്നു

സൂപ്പർസ്റ്റാർ മഹേഷ് ബാബു നായകനായി ത്രിവിക്രം ശ്രീനിവാസ് ഒരുക്കുന്ന പുതിയ ചിത്രം #SSMB28 അതിന്റെ റെഗുലർ ഷൂട്ട് 2023 ജനുവരി മുതൽ ആരംഭിക്കും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ ഹരിക & ഹാസിൻ ക്രിയേഷൻസിന് കീഴിൽ എസ് രാധാകൃഷ്ണ (ചൈന ബാബു) നിർമ്മിക്കും.

മഹേഷ് ബാബു, ത്രിവിക്രം ശ്രീനിവാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രം ഫാമിലി ആക്ഷൻ എന്റർടെയ്‌നറായിരിക്കും. മഹേഷ് ബാബുവിനെ കരിയറിലെ തന്നെ തീർത്തും വ്യത്യസ്തമായ കഥാപാത്രമാവും ഇതെന്നാണ് സൂചനകൾ. നീണ്ട മുടിയും താടിയും ഉള്ള ഏറെ സ്റ്റൈലിഷ് ലുക്കിലാണ് മഹേഷ് ബാബു ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്

“ഞങ്ങൾ എല്ലാം സജ്ജമായി!! ഏറെക്കാലമായി കാത്തിരുന്ന #SSMB28 റെഗുലർ ഷൂട്ട് ജനുവരി മുതൽ നിർത്താതെ ആരംഭിക്കും. തിയേറ്ററുകളിൽ ഒരു ബ്ലോക്ക്ബസ്റ്റർ എന്റർടെയ്നറിന് സാക്ഷ്യം വഹിക്കാൻ തയ്യാറാകൂ!” നിർമ്മാതാവ് നാഗ വംശി കഴിഞ്ഞ ദിവസം ട്വിറ്റർ അക്കൗണ്ട് വഴി പങ്കുവെച്ചതായിരുന്നു.

മഹേഷ് ബാബുവിനൊപ്പം ചിത്രത്തിൽ നായികയായി എത്തുന്നത് പൂജ ഹെഗ്‌ഡെയാണ്. പ്രശസ്തരായ ചില അഭിനേതാക്കളും സാങ്കേതിക വിദഗ്ധരുടെ മികച്ച ടീമും ചിത്രവുമായി സഹകരിക്കും. #SSMB28 എഡിറ്റ് ചെയ്യുന്നത് ദേശീയ അവാർഡ് ജേതാവായ ടെക്നീഷ്യൻ നവിൻ നൂലിയാണ്, അതേസമയം ടീമിൽ കലാസംവിധായകൻ എ എസ് പ്രകാശ്, ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ എസ് തമൻ, ഛായാഗ്രാഹകൻ പി എസ് വിനോദ് എന്നിവരും ഉൾപ്പെടുന്നു.

രചന, സംവിധായകൻ: ത്രിവിക്രം ശ്രീനിവാസ്
നിർമ്മാതാവ്: സൂര്യദേവര രാധാകൃഷ്ണ (ചൈന ബാബു)
ബാനർ: ഹരിക & ഹാസിൻ ക്രിയേഷൻസ്
സംഗീതം: എസ് തമൻ
ഡിഒപി: പി എസ് വിനോദ്
എഡിറ്റർ: നവീൻ നൂലി
കല: എ എസ് പ്രകാശ്
പി.ആർ.ഒ : ശബരി

RELATED ARTICLES
- Advertisment -

Most Popular

Recent Comments