Tuesday, April 16, 2024
HomeMalayalamFilm Newsവിഷു കൈനീട്ടമായി മഹാവീര്യറിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ്ങ്: രാധേ രാധേ തരംഗമാകുന്നു

വിഷു കൈനീട്ടമായി മഹാവീര്യറിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ്ങ്: രാധേ രാധേ തരംഗമാകുന്നു

മലയാള സിനിമയിലെ യുവ താരങ്ങളായ നിവിൻ പോളി, ആസിഫ് അലി എന്നിവരെ നായകന്മാരാക്കി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് മഹാവീര്യർ. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എബ്രിഡ് ഷൈൻ ആണ്. 1983, ആക്ഷൻ ഹീറോ ബിജു, പൂമരം, കുങ്ഫു മാസ്റ്റർ തുടങ്ങിയ ചിത്രങ്ങൾക്കുശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മഹാവീര്യർ.

ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ടീസർ എന്നിവയൊക്കെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു .ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം താരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്
രാധേ രാധേ എന്ന വരികളോടെ തുടങ്ങുന്ന ഈ മനോഹരമായ യ ഗാനം രചിച്ചത് ബി കെ ഹരിനാരായണനും സംഗീതം പകർന്നത് ഇഷാൻ ചാബ്രയും ആണ്. ഈ ഗാനം ആലപിച്ചിരിക്കുന്നത് വിദ്യാധരൻ മാസ്റ്റർ, ജീവൻ പദ്മകുമാർ എന്നിവർ ചേർന്നാണ്. ഗാനത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകർ സോഷ്യൽ മീഡിയയിലൂടെ നൽകിക്കൊണ്ടിരിക്കുന്നത്.
നിവിൻ പോളി പതിവിൽ നിന്നും വ്യത്യസ്തമായ ഒരു ലുക്കിലാണ് ചിത്രത്തിൽ എത്തിയിരിക്കുന്നത്. ടീസറിൽ പോസ്റ്ററിൽ ഒക്കെയുള്ള ആസിഫ് അലിയുടെയും നിവിൻ പോളിയുടെയും ലുക്ക് കണ്ട് ആരാധകരും കയ്യടികൾ നൽകിയിരുന്നു. ഫാന്റസിയും കോമഡിയും കൂടി ഇടകലർത്തിയ ഒരു പ്രമേയമാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്.

എം മുകുന്ദൻ രചിച്ച കഥയെ സംസ്ഥാനമാക്കി ആണ് ചിത്രത്തിന് തിരക്കഥ നിർമ്മിച്ചിരിക്കുന്നത്. പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ ഷംനാസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലാൽ, സിദ്ദിഖ്, ലാലു അലക്സ്, വിജയ് മേനോൻ, മല്ലിക സുകുമാരൻ, പദ്മരാജൻ ,കൃഷ്ണ പ്രസാദ്, മേജർ രവി, സുധീർ കരമന, തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

.

RELATED ARTICLES
- Advertisment -

Most Popular

Recent Comments