Thursday, April 25, 2024
HomeMalayalamFilm Newsപ്രേക്ഷകനെ പിടിച്ചിരുത്തുന്ന സത്യൻ അന്തിക്കാട് മാജിക് !  'മകൾ ' ട്രെയിലർ പുറത്ത്

പ്രേക്ഷകനെ പിടിച്ചിരുത്തുന്ന സത്യൻ അന്തിക്കാട് മാജിക് !  ‘മകൾ ‘ ട്രെയിലർ പുറത്ത്

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമാകാനൊരുങ്ങുകയാണ് നടി മീരാജാസ്മിൻ. താരവും ജയറാമും പ്രധാനകഥാപാത്രങ്ങളായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മകൾ.ചിത്രവുമായി  ബന്ധപ്പെട്ട വാർത്തകളൊക്കെ സോഷ്യൽ മീഡിയ ശ്രദ്ധേയമാണ്. ഇപ്പോഴിതാ സിനിമയുടെ ട്രെയിലർ അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. കുടുംബ ചിത്രമായിരിക്കും മകൾ എന്ന സൂചനയാണ് ട്രെയിലർ പ്രേക്ഷകർക്ക് നൽകുന്നത് .

മീരാജാസ്മിൻറെയും ജയറാമിനെയും കോംബോ ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്.മലയാള സിനിമയിൽ ഏറെക്കാലം ഇടവേള എടുത്ത ശേഷമാണ് മീരാ ജാസ്മിൻ മകൾ എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചു വരവ് നടത്തുന്നത്. അതുകൊണ്ടുതന്നെ ചിത്രം കാണാൻ ആരാധകർ ഏറെ ആകാംക്ഷയിലാണ്.  10കല്പനകൾ എന്ന ചിത്രത്തിലായിരുന്നു മീര ഏറ്റവും അവസാനമായി അഭിനയിച്ചിരുന്നത്. ഇടയ്ക്ക് ഗസ്റ്റ് റോള് ചെയ്തിരുന്നെങ്കിലും ഒരു മുഴുനീള കഥാപാത്രമായി എത്തുന്നത് ആറു വർഷങ്ങൾക്ക് ശേഷമാണ്.

നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ മീര മലയാളത്തിലും അന്യഭാഷകളിലും ഒരുപോലെ തിളങ്ങിയ നടിയാണ്. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം എല്ലാം മീരാജാസ്മിൻ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.
എസ്. കുമാര്‍ ആണ് മകൾ ചിത്രത്തിൻറെ ഛായാഗ്രഹണം. വിഷ്ണു വിജയ് സംഗീതം നൽകും. മനു ജഗദ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രലങ്കാരവും ചെയ്യും ,ചിത്രം പുറത്തിറങ്ങുന്നത് ഏപ്രിൽ അവസാനത്തിൽ ആയിരിക്കും എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന റിപ്പോർട്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments