Friday, April 19, 2024
HomeMalayalamചക്കിയ്ക്ക് അമ്മയോട് ഇത്ര സ്നേഹമോ! കയ്യിൽ ഒളിപ്പിച്ച ടാറ്റൂ കണ്ട് ആരാധകർ

ചക്കിയ്ക്ക് അമ്മയോട് ഇത്ര സ്നേഹമോ! കയ്യിൽ ഒളിപ്പിച്ച ടാറ്റൂ കണ്ട് ആരാധകർ

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ ചിത്രങ്ങളായിരുന്നു നടി പാർവതിയുടെയും മകൾ മാളവിക ജയറാമിന്റെയും. രണ്ടുപേരും സൗന്ദര്യ വേദിയിൽ തിളങ്ങിയത് ആരാധകരെ ഏറെ ആകാംക്ഷയിൽ ആക്കിയിരുന്നു. ഇപ്പോഴിതാ ഷോയുടെ മേക്കിങ് വീഡിയോ ആണ് പുറത്തു വിട്ടിരിക്കുന്നത്. കേരളത്തിലെ ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റായ വികാസ് ആണ് താരങ്ങൾക്ക് മേക്കപ്പ് ചെയ്തത്. സോഷ്യൽ മീഡിയ പേജ് വഴിയാണ് വീഡിയോ പുറത്തുവിട്ടത് .

വീഡിയോയിൽ മാളവികയുടെ കൈകളിൽ ചെയ്തിരിക്കുന്ന ടാറ്റുവിലാണ് ആരാധകരുടെ കണ്ണുടക്കിയത്. അമ്മ എന്നായിരുന്നു മാളവിക കൈയിൽ ടാറ്റു എഴുതിയിരിക്കുന്നത്. അമ്മയോട് ഇത്രയധികം സ്നേഹമാണോ എന്നായിരുന്നു ആരാധകർ കമൻറുകളിലൂടെ ചോദിച്ചത്. വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് കണ്ടത് പതിനായിരക്കണക്കിന് ആളുകളാണ്.

250 ലേറെപ്പേര്‍ അണിനിരന്ന ഫാഷന്‍ ഷോയിൽ ഏറ്റവുമധികം തിളങ്ങിയതും പാർവതി തന്നെയായിരുന്നു. ഒളിംപിക് അസോസിയേഷന്‍ നടത്തുന്ന കേരള ഗെയിംസിന്റെ പ്രചരണാര്‍ത്ഥം തിരുവനന്തപുരത്തെ വീവേഴ്സ് വില്ലേജാണ് ഈ മനോഹരമായ ഫാഷൻഷോ സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടുപേരുടെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് നടൻ ജയറാമും സോഷ്യൽ മീഡിയയിൽ സന്തോഷം പ്രകടിപ്പിച്ചിരുന്നു ,തൻറെ ജീവിതത്തിലെ പ്രിയപ്പെട്ട രണ്ടു സ്ത്രീകളാണ് ഒരേ വേദിയിൽ തിളങ്ങിയത് എന്നായിരുന്നു ജയറാം പങ്കുവെച്ചത്. രണ്ടുപേരും ഒരേ വേദിയിൽ തിളങ്ങിയത് ആരാധകരും ആകാംക്ഷയോടെ കണ്ടു നിന്നു.  അമ്മയെ പോലെ തന്നെ മകളും അതിസുന്ദരിയായി ആയാണ് വേദിയിലെത്തിയത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments