Thursday, September 28, 2023
HomeMalayalamമാംബ ഗ്രീൻ പോർഷെയിൽ വന്നിറങ്ങി മമ്മൂട്ടി!!! പുഴുവിന്റെ തകർപ്പൻ വിജയാഘോഷം

മാംബ ഗ്രീൻ പോർഷെയിൽ വന്നിറങ്ങി മമ്മൂട്ടി!!! പുഴുവിന്റെ തകർപ്പൻ വിജയാഘോഷം

ആഡംബര കാറുകളുടെ വലിയൊരു ശേഖരം തന്നെ ഉള്ള മലയാളത്തിലെ സൂപ്പർ സ്റ്റാർ ആണ് മമ്മൂട്ടി. മമ്മൂട്ടിയ്ക്കും മകൻ ദുൽഖറിനും വാഹനങ്ങളോടുള്ള ഇഷ്ടം പരസ്യമായ ഒരു രഹസ്യമാണ്. ഇരുവരുടെയും 369 ഗ്യാരേജ് വാർത്തകളിൽ ഇടംപിടിക്കുന്ന ഒരു കാര്യമാണ്. ഇപ്പോഴത്തെ ഇഷ്ട വാഹനങ്ങളുടെ കൂട്ടത്തിലാണ് പുതിയൊരു കാർ കൂടി സ്വന്തമാക്കിയ വിവരം പങ്കുവയ്കുന്നത്. പോർഷെ ടെയ്കാൻ ആണ് താരം സ്വന്തമാക്കിയ കാർ.

കഴിഞ്ഞദിവസം നടന്ന പുഴു സിനിമയുടെ വിജയ ആഘോഷത്തിലാണ് താരം ഈ പച്ചനിറമുള്ള പോർഷെ കാറിൽ ഹോട്ടലിൽ വന്നിറങ്ങിയത്.
ഏറ്റവുമധികം ക്യാമറകണ്ണുകൾ പിന്നാലെ പോയതും താരത്തിന്റെ കാറിലേക്ക് തന്നെയായിരുന്നു. നേരത്തെ, റോഷാക്ക് എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് ആയിരുന്നു മമ്മൂട്ടി തൻറെ പുതിയ കാർ പരിചയപ്പെടുത്തിയത്. അതായത് ഇതിൻറെ വീഡിയോ ഒക്കെ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു, ദുൽഖർ സൽമാൻ സ്വന്തമാക്കിയ നീല പോർഷെ കാറിൽ മമ്മൂട്ടി പല ചടങ്ങുകളിലും പങ്കെടുത്ത വീഡിയോയും വൈറൽ ആയിട്ടുണ്ട്.

മാംബ ഗ്രീൻ, ഈ കളർ പോർഷെയ്ക്ക് വന്യമായ ഭംഗിയാണ് ഒരുക്കിയിരിക്കുന്നത് ,പോർഷെ മോഡൽ ശ്രേണിയുടെ ബാക്കി ഭാഗങ്ങളിൽ നിന്ന് മെറ്റാലിക് ടോൺ ആണ് ഇതിൻറെ മറ്റൊരു പ്രത്യേകത. ഇന്നത്തെ കാലത്ത് ഒരു ആഡംബര കാർ നിർമ്മിക്കുന്നതിൽ നിറവും ശൈലിയും ഒരു വലിയ ഘടകമാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments