മലയാള സിനിമ എന്നും സ്നേഹത്തോടെ വിളിക്കുന്ന മെഗാ സ്റ്റാറാണ് മമ്മൂട്ടി. മമ്മൂട്ടി യോടൊപ്പം തന്നെ മകനും നിരവധി ആരാധകരാണ്. മലയാളത്തിൽ മാത്രമല്ല ബോളിവുഡിലും തെന്നിന്ത്യയിലും ദുൽഖർസൽമാൻ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. അച്ഛനെ പോലെ തന്നെ സൗന്ദര്യവും അഭിനയ മികവും മകനുമുണ്ട്. നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങളുമായി താരം ഇന്ത്യൻ സിനിമയിലെ തന്നെ യുവതാരനിരയിൽ ശ്രദ്ധേയനാണ്. ഇപ്പോൾ മമ്മൂട്ടിയുടെ പ്രത്യേക മാഗസിനിലൂടെ ഒരിക്കൽ മലയാളത്തിലെ സ്റ്റിൽ ഫോട്ടോഗ്രാഫറായ സോണി ശ്രീകുമാർ നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയെക്കുറിച്ചും ദുൽഖറിനെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
മമ്മൂട്ടിയുടെ മുഖത്തുനോക്കി മകനെ എന്തിന് അഭിനയിപ്പിക്കുന്നു പഠിക്കാൻ വിട്ടു കൂടെ എന്ന് ചോദിച്ച് ഒരാളാണ് സോണി ശ്രീകുമാർ. പണ്ട് നൊമ്പരത്തിപ്പൂവ് എന്ന സിനിമയിൽ മമ്മൂട്ടിയുടെ മകൾ ആയിട്ട് അഭിനയിച്ചത് ശ്രീകുമാറിൻറെ മകൾ സോണിയ ആയിരുന്നു. ലൊക്കേഷനിൽ മകൾ സോണിയയെ കൊണ്ടു വന്നപ്പോഴാണ് ആ പടത്തിലെ നായകൻ ആയ മമ്മൂട്ടി മകളെ എന്തിനാണ് അഭിനയിപ്പിക്കുന്നത് പഠിപ്പിച്ചു കൂടെ എന്ന് ചോദിച്ചത്. ഇതിന് മറുപടി ആയിട്ടാണ് ശ്രീകുമാർ ചോദ്യം വർഷങ്ങൾക്ക് ശേഷം തിരിച്ചു ചോദിച്ചത്.
പുതിയ ചിത്രങ്ങളുടെ പ്രമോഷനായി ദുൽഖർ സൽമാൻ അഭിമുഖത്തിൽ വന്നാൽ മമ്മൂട്ടിയെ കുറിച്ചുള്ള ഒരു ചോദ്യം പതിവാണ്, അച്ഛനെക്കുറിച്ച് പറയാനും മകന് നൂറുനാവാണ് , അതു പോലെതന്നെ മമ്മൂട്ടിയുടെ അഭിമുഖത്തിൽ ദുൽഖറിനെ കുറിച്ചും പറയാറുണ്ട് .അപ്ഡേറ്റുകളുടെ ഫാഷ തെ കാര്യത്തിലും ബാപ്പച്ചി തന്നെയാണ് മുന്നിൽ എന്നാണ് എപ്പോഴും ദുൽഖർ അഭിപ്രായപ്പെടുന്നത്. ഇരുവരെയും ഒരുമിച്ച് ഒരു സ്ക്രീനിൽ കാണാനാണ് ആരാധകർ എപ്പോഴും കാത്തിരിക്കാറുള്ളത്. അങ്ങനെ ഒരു ചിത്രം ഉടൻ എത്തും എന്നാണ് ആരാധകരുടെ പ്രതീക്ഷയും.