Thursday, April 18, 2024
HomeMalayalamകള്ളച്ചിരി ചിരിക്കാതെ ക്യാമറയിലേക്ക് നോക്ക് !!! ദുൽഖറിൻറെ ചിത്രം പകർത്തി മമ്മൂട്ടി

കള്ളച്ചിരി ചിരിക്കാതെ ക്യാമറയിലേക്ക് നോക്ക് !!! ദുൽഖറിൻറെ ചിത്രം പകർത്തി മമ്മൂട്ടി

മലയാള സിനിമയുടെ പ്രിയപ്പെട്ട താര കുടുംബങ്ങളിൽ ഒന്നാണ് മമ്മൂട്ടിയുടെ സ്കൂ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻറെ വിശേഷങ്ങൾ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറ്. നിരവധി അഭിമുഖങ്ങളിൽ മമ്മൂട്ടി തനിക്ക് ക്യാമറ കൈകാര്യം ചെയ്യുന്നത് വളരെ ഇഷ്ടമാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്, തൻറെ ജീവിതത്തിലെ മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തി വച്ചിട്ടുണ്ട് എന്നും ഒരുപാട് പ്രമുഖരുടെ ചിത്രം എടുത്തിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ആ കൂട്ടത്തിൽ മകൻ ദുൽഖർ സൽമാന്റെ ചിത്രം പകർത്തി രംഗത്തെത്തിയിരിക്കുകയാണ്. ദുൽഖർ തന്നെയാണ് ഇൻസ്റ്റഗ്രാം പേജിലൂടെ വാപ്പച്ചി എടുത്ത ചിത്രം പങ്കു വച്ചതും.

ചിത്രത്തിന് മലയാള സിനിമയിലെയും തെന്നിന്ത്യയിലെയും പ്രമുഖരടക്കം അടിപൊളി ആണ് കമൻറ് നൽകി. ബാപ്പച്ചിയുടെ ക്യാമറ കണ്ണുകളിലൂടെ നോക്കിയപ്പോൾ മകന് സൗന്ദര്യം കൂടി എന്ന് ആരാധകർ കമൻറുകളിലൂടെ അറിയിക്കുന്നു.അച്ഛനെയും മകനെയും ഒരുമിച്ച് ഒരു സിനിമയിൽ കാണാനാണ് മമ്മൂട്ടി ആരാധകർക്കും ദുൽഖർ ആരാധകർക്കും ഏറെ ഇഷ്ടം. എല്ലാവരും കാത്തിരിക്കുന്നതും അതിനുവേണ്ടിയാണ് ,പക്ഷേ അടുത്ത് തന്നെ അങ്ങനെ ഒരു ചിത്രം ഉണ്ടാകുമെന്ന് താരങ്ങൾ ഇരുവരും വെളിപ്പെടുത്തിയിട്ടില്ല ,ഭീഷ്മ എന്ന ചിത്രത്തിൽ ദുൽഖർ സൽമാനും കൂടെ ഉണ്ടായിരുന്നെങ്കിൽ അടിപൊളിയായിരുന്നു എന്ന് ചിത്രം കണ്ട് പുറത്തിറങ്ങിയ നിരവധിപേർ അഭിപ്രായപ്പെട്ടിരുന്നു. മമ്മൂട്ടിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രമായിരുന്നു അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മ.

ഇരുവരും ഒരുമിച്ച് ഒരു വേദിയിൽ വന്നിട്ടുണ്ട് എങ്കിലും അഭിമുഖങ്ങളിൽ ഒരുമിച്ച് ഇരുന്നിട്ടില്ല, പല അഭിമുഖങ്ങളിലും ദുൽഖർ വന്നാൽ മമ്മൂട്ടിയുടെ വിശേഷങ്ങളും മമ്മൂട്ടി വന്നാൽ ദുൽഖറിൻറെ വിശേഷങ്ങൾ ചോദിക്കാറുണ്ട് ,രണ്ടുപേരും അഭിനയത്തെ പോലെ തന്നെ വാഹന പ്രിയരും ആണ്

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

RELATED ARTICLES
- Advertisment -

Most Popular

Recent Comments