Friday, March 29, 2024
HomeMalayalamവിവാദ വിഷയങ്ങളിലെ മറുപടി ചോദിച്ചപ്പോൾ 'സന്തോഷം ' എന്ന് പറഞ്ഞ് പ്രതികരിക്കാതെ...

വിവാദ വിഷയങ്ങളിലെ മറുപടി ചോദിച്ചപ്പോൾ ‘സന്തോഷം ‘ എന്ന് പറഞ്ഞ് പ്രതികരിക്കാതെ മഞ്ജു വാര്യർ

സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് &ജിൽ . യിത്രത്തിൽ മഞ്ജുവാര്യരാണ് പ്രധാനപ്പെട്ട വേഷത്തിലെത്തുന്നത് .കാളിദാസ് ജയറാമും സൗ ബിനും നെടുമുടിവേണുവും തുടങ്ങി മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രം നാളെയാണ് തിയേറ്ററുകളിലെത്തുന്നത്.

 

ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് പ്രത്യേകം നടത്തിയ പ്രസ് ക്ലബ് മീറ്റിംഗ് ൽ മഞ്ജുവാര്യരും സാബിറും ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ആയിരുന്നു താരങ്ങൾ മറുപടി നൽകിയത്. അതിനിടയ്ക്ക് ഒരു സംവിധായകൻ മഞ്ജുവാര്യർ തടവിൽ ആണെന്ന് വെളിപ്പെടുത്തിയിരുന്നു , ആ വിവാദത്തെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് മഞ്ജു നൽകിയത് മൗനമായിരുന്നു. താങ്ക്യൂ എന്ന് പറഞ്ഞുകൊണ്ട് മതി എന്ന് ആംഗ്യം കാണിച്ചുകൊണ്ട് ആയിരുന്നു താരം ആ ചോദ്യത്തിന് മറുപടി നൽകിയത്.

സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത കയറ്റം എന്ന ചിത്രത്തിൽ മഞ്ജു വാര്യർ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിൻറെ ചിത്രീകരണസമയത്ത് ഉണ്ടായ ചില കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. പിന്നാലെ മഞ്ജുവിനെ നിരന്തരമായി ശല്യപ്പെടുത്തുന്നുവെന്നും പ്രണയാഭ്യർത്ഥന നടത്തുന്നുവെന്നും കാണിച്ചുകൊണ്ട് മഞ്ജു പരാതി നൽകിയിരുന്നു ,തുടർന്ന് അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു, ഇതുമായി ബന്ധപ്പെട്ട് ചോദ്യമായിരുന്നു മഞ്ജുവിനോട് മാധ്യമപ്രവർത്തകർ ചോദിച്ചത്. എന്നാൽ ഇതുവരെ വിവാദങ്ങൾക്ക് മറുപടി നൽകാത്ത മഞ്ജു ഈ കാര്യത്തിൽ മൗനമായാണ് പ്രതിഷേധിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments