Friday, April 19, 2024
HomeMalayalamഎന്നെ കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതായറിഞ്ഞു: ഹൃദയത്തിൽ തൊട്ട് മഞ്ജുവാര്യരുടെ കുറിപ്പ്

എന്നെ കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതായറിഞ്ഞു: ഹൃദയത്തിൽ തൊട്ട് മഞ്ജുവാര്യരുടെ കുറിപ്പ്

മലയാള സിനിമയുടെ തിരക്കഥാകൃത്ത് ജോൺ പോൾ ആയിരുന്നു മരണപ്പെട്ടത്.  മരണപ്പെടുമ്പോൾ അദ്ദേഹത്തിന് 72 വയസായിരുന്നു. മലയാളം സിനിമ ലോകം മുഴുവൻ അദ്ദേഹത്തിന് താരത്തിന് അന്ത്യാഞ്ജലികളുമായി സോഷ്യൽ മീഡിയ എത്തിയിരിക്കുകയാണ് . ഏറെക്കാലമായി ആയി പ്രായത്തിന്റെ അസ്വസ്ഥതകളാൽ അദ്ദേഹം ചികിത്സയിലായിരുന്നു. സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. ഇന്ന് എറണാകുളത്ത് മൃതദേഹം പൊതുദർശനത്തിനായി വെച്ചിരുന്നു.

പ്രിയപ്പെട്ട കലാകാരനെ കുറിച്ച് മലയാളത്തിൻറെ പ്രിയ താരം മഞ്ജു വാര്യർ സോഷ്യൽ മീഡിയ എഴുതിയ കുറിപ്പാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്.കുറച്ചു ദിവസം മുമ്പ് ജോണ്‍പോള്‍ സാറിനെ ആശുപത്രിയില്‍ പോയി കണ്ടിരുന്നു. എന്നെ കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞായിരുന്നു അത്. ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അവശതകള്‍ക്കപ്പുറമുള്ള കരളുറപ്പുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്. അത് സത്യമാകുമെന്നു തന്നെയാണ് അല്പം മുമ്പുവരെ ഞാനും വിശ്വസിച്ചിരുന്നത് , മഞ്ജുവാര്യർ അന്ത്യാഞ്ജലി അർപ്പിച്ചു കൊണ്ട് അദ്ദേഹത്തിനായി സോഷ്യൽ മീഡിയയിൽ കുറിച്ചു.

കുറിപ്പിൻറെ പൂർണരൂപം വായിക്കാം:
യാത്ര.മിഴിനീര്‍പൂവുകള്‍.ഇനിയും കഥ തുടരും.വിടപറയും മുമ്പേ.ഞാന്‍ ഞാന്‍ മാത്രം. ഓർമ്മയ്ക്കായി.ഈ നിമിഷത്തിന് തല വാചകമായേക്കാവുന്ന എത്രയോ സിനിമകൾ!കുറച്ചുദിവസം മുമ്പ് ജോണ്‍പോള്‍ സാറിനെ ആശുപത്രിയില്‍ പോയി കണ്ടിരുന്നു. എന്നെ കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞായിരുന്നു അത്. ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അവശതകള്‍ക്കപ്പുറമുള്ള കരളുറപ്പുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്. അത് സത്യമാകുമെന്നുതന്നെയാണ് അല്പം മുമ്പുവരെ ഞാനും വിശ്വസിച്ചിരുന്നത്.
യാത്രാമൊഴി…

RELATED ARTICLES
- Advertisment -

Most Popular

Recent Comments