Wednesday, November 29, 2023
HomeMalayalamസോഷ്യൽ മീഡിയയിലൂടെ അപമാനിച്ചു: മഞ്ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ കേസ്

സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചു: മഞ്ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ കേസ്

മലയാളത്തിൻറെ പ്രിയപ്പെട്ട നടി മഞ്ജു വാര്യരുടെ പരാതി യുവാവിനെതിരെ കേസ് എടുത്ത് പോലീസ്. സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുകയും പിന്തുടരുകയും ചെയ്തു എന്നാണ് പരാതി ഉൾപ്പെടുത്തി എളമക്കര പോലീസ് ആണ് നിലവിൽ കേസെടുത്തത് .

സോഷ്യൽ മീഡിയയിലൂടെ സെലിബ്രിറ്റികളെ ആക്രമിക്കുന്നതും സൈബർ അറ്റാക്കുകൾ നടത്തുന്നത് പുതിയ കാര്യമല്ല ,പലരും ഇതിനെതിരെ രംഗത്ത് എത്താറുണ്ട്. പല വിമർശനങ്ങളും സോഷ്യൽ മീഡിയയിലൂടെ താരങ്ങൾക്ക് ലഭിക്കുന്നതും പതിവുകാഴ്ചയാണ്. സോഷ്യൽ മീഡിയയിലൂടെയുള്ള അശ്ലീലമായ പദപ്രയോഗങ്ങളും ചിത്രങ്ങളുമൊക്കെ കൂട്ടിയിണക്കി പലരും പല രീതിയിലാണ് താരങ്ങളെ വിമർശിക്കാറ്

ഭീഷണിപ്പെടുത്തല്‍, ഐ.ടി ആക്ട് അടക്കം ഉള്ള വകുപ്പുകള്‍ ചുമത്തിയാണ് നടി നൽകിയ പരാതിയിൽ എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്. യുവാവ് ഒരു സിനിമാ സംവിധായകനാണെന്ന് റിപ്പോർട്ടുകളും സൂചനകളും പുറത്തുവരുന്നുണ്ട് ,പക്ഷേ ഇതിൽ കൂടുതൽ വ്യക്തത നൽകിയിട്ടില്ല, കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല,, കേസ് ബാധിക്കും എന്നതുകൊണ്ടാണ് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു വിടാത്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments