Saturday, April 20, 2024
HomeMalayalamFilm Newsമഞ്ജു വാര്യരെ തേടി കേന്ദ്ര ഗവൺമെന്റിന്റെ അംഗീകാരം

മഞ്ജു വാര്യരെ തേടി കേന്ദ്ര ഗവൺമെന്റിന്റെ അംഗീകാരം

നടി മഞ്ജു വാര്യരെ തേടി ഒരു സന്തോഷ വാർത്ത. കേന്ദ്ര ഫിനാൻസ് മന്ത്രാലയത്തിൽ നിന്നുമാണ് ഈ അംഗീകാരം താരത്തെ തേടി എത്തിയത്. കൃത്യമായി ടാക്സ് നൽകുന്നവർക്ക് കേന്ദ്ര ഗവൺമെൻ്റ് നൽകുന്ന സർട്ടിഫിക്കറ്റ് ആണ് താരത്തിന് ലഭിച്ചത്.

സച്ചിൻ ടെണ്ടുൽക്കർ ഉൾപെടുന്ന പ്രമുഖ താരങ്ങൾക്ക് ഈ അംഗീകാരം മുൻപ് ലഭിച്ചിട്ടുള്ളതാണ്. നാടിന് വേണ്ടി കൃത്യമായി ടാക്സ് നൽകുന്നത് വഴി വലിയൊരു മാതൃക തന്നെയാണ് താരം കാണിച്ചിരിക്കുന്നത്. തല അജിത്തിൻ്റെ നായികയാണ് മഞ്ജു വാര്യർ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വമ്പൻ പ്രോജക്ടുകൾ ആണ് താരത്തിന് വേണ്ടി ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്.

 

RELATED ARTICLES
- Advertisment -

Most Popular

Recent Comments