Friday, April 19, 2024
HomeMalayalamകടുപ്പത്തിലൊരു കാപ്പിയും അല്പം ചില നിമിഷങ്ങളും : മനോഹരമായ പുഞ്ചിരി സമ്മാനിച്ച് മഞ്ജു വാര്യർ

കടുപ്പത്തിലൊരു കാപ്പിയും അല്പം ചില നിമിഷങ്ങളും : മനോഹരമായ പുഞ്ചിരി സമ്മാനിച്ച് മഞ്ജു വാര്യർ

മലയാളികൾ ഏറെ സ്നേഹത്തോടെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്ന മഞ്ജുവാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ മനംകവർന്നത്. കണ്ണടയിൽ ക്യൂട്ട് ലുക്കിലാണ് താരം ഇത്തവണ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയെടുത്തത്. പ്രായം കൂടുംതോറും ചെറുപ്പം ആകുന്ന മഞ്ജുവാര്യരുടെ ചിത്രം ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഒരുകാലത്ത് മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മഞ്ജു മുന്നിലെത്തിയിരുന്നു. പക്ഷേ ദിലീപുമായുള്ള വിവാഹത്തിന് ശേഷം താരം അഭിനയ രംഗത്തോട് പൂർണമായും വിട പറയുകയായിരുന്നു .മകളുമൊത്ത് സ്വകാര്യ ജീവിതം നയിച്ച മഞ്ജുവാര്യർ ഏറെക്കാലത്തിനു ശേഷമാണ് ഒരു തിരിച്ചുവരവ് നടത്തിയത്.

ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ നിരുപമ എന്നകഥാപാത്രത്തിലൂടെയാണ് മഞ്ജു വാര്യർ മലയാള സിനിമയിലേക്ക് ഒരു എൻട്രി നടത്തിയത്. പിന്നീടങ്ങോട്ട് മലയാള സിനിമയിലെ തിരക്കുള്ള നടിയായി മാറാൻ മഞ്ജുവിന് അധികനാൾ വേണ്ടി വന്നില്ല.

ദിലീപും ഒത്തുള്ള വിവാഹ മോചനത്തിനുശേഷം താരം അഭിനയരംഗത്തേക്ക് പൂർണ്ണമായി ശ്രദ്ധ കൊടുക്കുകയായിരുന്നു .താരം നൃത്ത രംഗത്ത് വളരെയധികം സജീവമാണ് പുറത്തിറങ്ങിയ നടിയുടെ ഏറ്റവും പുതിയ ചിത്രം ലളിതം സുന്ദരം ആണ് .ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മഞ്ജുവിന് സഹോദരനായ മധുവാര്യർ ആണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments