Tuesday, April 23, 2024
HomeMalayalamപ്രാണ പ്രിയന് പിറന്നാൾ ആശംസകളുമായി ഭാര്യ മറിയം

പ്രാണ പ്രിയന് പിറന്നാൾ ആശംസകളുമായി ഭാര്യ മറിയം

നടനായും നിർമ്മാതാവായും തിരക്കഥാകൃത്തായും മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ചെമ്പൻ വിനോദ്.നടന്റെ പിറന്നാൾ ആഘോഷം ആണ് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ സെലിബ്രിറ്റികൾ ഉൾപ്പെടെ ആഘോഷിക്കുന്നത് ‘നടി റിമ കല്ലിങ്കലും ആഷിക് അബുവും ഉൾപെടെ നിരവധി പേരാണ് പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയത്, ഭാര്യ മറിയവും സന്തോഷ നിമിഷം പങ്കുവച്ചുകൊണ്ട് പിറന്നാൾ ആശംസകൾ നൽകി , സെലിബ്രിറ്റികൾ ഉൾപെടെ നിരവധി പേരാണ് ആണ് തിരിച്ചും ആശംസകൾ നൽകിയത്.

മലയാളസിനിമയിൽ ഏകദേശം 60 ലധികം സിനിമകളിൽ അഭിനയിച്ചു കൊണ്ട് ചെമ്പൻ വിനോദ് സജീവമായി കൊണ്ടിരിക്കുകയാണ്. തുടക്കത്തിൽ കോമഡി കഥാപാത്രങ്ങളായിരുന്നു ചെയ്തിരുന്നത് ,പിന്നീടങ്ങോട്ട് സീരിയസ് വേഷങ്ങൾ താരത്തെ തേടിയെത്തി ,2011 പുറത്തിറങ്ങിയ ആമേൻ എന്ന ചിത്രത്തിലൂടെ മികച്ച ഒരു വേഷം ലഭിച്ചു ,അതിനുശേഷം ടമാർപടാർ ,സപ്തമശ്രീ തസ്കര, ഇയ്യോബിനെ പുസ്തകം തുടങ്ങിയ ചിത്രത്തിൽ മികവുറ്റ വേഷം ചെയ്ത് കൈയ്യടി നേടി ,2021 പുറത്തിറങ്ങിയ ചുരുളി എന്ന ചിത്രവും താരത്തിന് ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു.

ചെമ്പൻ വിനോദ് രണ്ടാമത്തെ വിവാഹവും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരുന്നു. ആദ്യവിവാഹത്തിൽ താരത്തിന് മക്കളുമുണ്ട്. രണ്ടാമത്തെ വിവാഹം വളരെ ലളിതമായി ആയിരുന്നു നടത്തിയത്.
നടൻ ചെമ്പൻ വിനോദിന്റെ ഭാര്യ മറിയം തോമസ് സിനിമയിൽ അരങ്ങേറ്റം കുറിയ്ക്കുന്നു എന്ന വാർത്തയും അടുത്തിടെ പങ്കുവെച്ചിരുന്നു. കുഞ്ചാക്കോ ബോബനും ചെമ്പൻ വിനോദും കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിച്ച ‘ഭീമന്റെ വഴി’ എന്ന ചിത്രത്തിലൂടെയാണ് മറിയം കാമറയ്ക്ക് മുന്നിലെത്തിയത് ,ചിത്രത്തിൽ ഒരു നഴ്സ് എന്ന കഥാപാത്രമാണ് അവതരിപ്പിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments