മലയാള സിനിമയുടെ പ്രിയപ്പെട്ട നടി മീരാജാസ്മിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് മകൾ .സത്യൻഅന്തിക്കാട് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .ജയറാമും മീരാ ജാസ്മിനും കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. കുടുംബ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ചിത്രത്തിന് വിമർശനങ്ങളും അതുപോലെതന്നെ പ്രശംസകളും ലഭിക്കുന്നുണ്ട്. ഒരേ റൂട്ടിൽ ഓടുന്ന ബസ്സാണ് സത്യൻ അന്തിക്കാട് ചിത്രം എന്നായിരുന്നു പലരും വിമർശനമായി നൽകിയത്. എന്നാൽ ഒരു കൂട്ടരാകട്ടെ കുടുംബപ്രേക്ഷകർക്ക് വളരെ ഇഷ്ടപ്പെടുന്ന പ്രമേയത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നത് എന്നും അഭിപ്രായപ്പെടുന്നുണ്ട് .എന്തായാലും മീരാജാസ്മിന്റെ തിരിച്ചുവരവ് ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.
ഈയടുത്ത കാലത്താണ് മീരാജാസ്മിൻ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വളരെയധികം സജീവമായത്, ഇപ്പോഴത്തെ ഏറ്റവും പുതിയ വർക്കൗട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത് .പുറത്തിറങ്ങിയ താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിലും വളരെ സുന്ദരിയായാണ് മീരാജാസ്മിൻ എത്തിയിരുന്നത്.
പഴയതിനേക്കാൾ കൂടുതൽ സുന്ദരിയായാണ് നടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. വർക്കൗട്ട് തന്നെയാണ് താര ത്തിൻറെ ഈ സൗന്ദര്യത്തിന് കാരണം എന്ന് തന്നെയാണ് ആരാധകർ പറയുന്നത് ,തിങ്കളാഴ്ച ദിവസങ്ങളിലെ തന്നെ മൂഡുകൾ ഇങ്ങനെ ആയിരിക്കും എന്നായിരുന്നു താരം ചിത്രത്തിന് താഴെ കുറിച്ചിരുന്നത്, ചിത്രം എന്തായാലും ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്.